ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർ കുടുങ്ങും
text_fieldsകോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ശക്തമാക്കി അേന്വഷണസംഘം. ജലന്ധര്‍ രൂപത പി.ആര്.ഒ ഫാ. പീറ്റര്‍ കാവുംപുറം, സി.എം.ഐ സഭയിലെ ഫാ. ജയിംസ് എര്‍ത്തയില്‍ എന്നിവർക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിെൻറ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
ഫാ. പീറ്റര്‍ കാവുംപുറം കൊച്ചിയില്‍ ഒരുഹോട്ടലില്‍ തങ്ങിയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതെന്ന് െപാലീസ് കണ്ടെത്തി. ഇദ്ദേഹം നൽകിയ കത്തുകൾ അടക്കം തെളിവായി ശേഖരിച്ചതായി അന്വേഷണസംഘം പറയുന്നു. ബിഷപ് ഫ്രാങ്കോയുടെ വിശ്വസ്തനായ ഫാ. പീറ്റര്‍ കണ്ണൂര്‍ സ്വദേശിയാണ്.
ഫാ. എര്‍ത്തയില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തകയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിെൻറ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വൈദികനെ ചോദ്യം ചെയ്തിരുന്നു. കേസില്‍നിന്ന് പിന്മാറിയാല് കന്യാസ്ത്രീകള്‍ക്ക് 10 ഏക്കര്‍ സ്ഥലവും അതിൽ മഠം നിര്‍മിച്ചും നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇൗ ശബ്ദരേഖയിലേത് ജയിംസ് എര്ത്തയിലിെൻറ ശബ്ദമാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. സംഭവം വിവാദമായതിനെത്തുടർന്ന് ഫാ. എര്‍ത്തയിലിനെ കുര്യനാട് ആശ്രമത്തില്‍നിന്ന് ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
