Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയിൽ; വിവരം മറച്ചുവെച്ചെന്ന് ആരോപണം, മരണം പുറത്തറിഞ്ഞത് ആശുപത്രിയിൽനിന്ന്

text_fields
bookmark_border
ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി
Kerala Police
cancel
Listen to this Article

കൊല്ലം: കൊല്ലം നഗരത്തിലെ നിത്യാരാധന മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മധുര സ്വദേശി മേരി സ്കോളിസ്റ്റ (32) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. പക്ഷേ, പൊലീസും മഠത്തിലെ അധികാരികളും ഇക്കാര്യം മറച്ചുവെച്ചെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് കന്യാസ്ത്രീ ജീവനൊടുക്കിയ വിവരം പുറംലോകമറിഞ്ഞത്.

ഈസ്റ്റ് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്​. കുറിപ്പിൽ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു. എന്നാൽ ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ആത്മഹത്യയിൽ മറ്റു സംശയങ്ങൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nun found hanging at Kollam
Next Story