Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറവിലങ്ങാട് ടിപ്പർ ലോറി ഇടിച്ച് കന്യാസ്ത്രീ മരിച്ചു

text_fields
bookmark_border
കുറവിലങ്ങാട് ടിപ്പർ ലോറി ഇടിച്ച് കന്യാസ്ത്രീ മരിച്ചു
cancel

കുറവിലങ്ങാട്: ബൈക്കിൽ യാത്ര ചെയ്യവെ ടിപ്പർ ലോറി ഇടിച്ച് കന്യാസ്ത്രീ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കാട്ടാമ്പാക്ക് കാവുംപുറത്ത് സിസ്റ്റർ സാവിയോ (60) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കോട്ടയം കുറവിലങ്ങാട് ടൗണിലാണ് അപകടം നടന്നത്.

ബന്ധുവിനൊപ്പം ബൈക്കിൽ പോകവെ വൈക്കം റോഡിൽ വെച്ച് അമിതവേഗത്തിൽ വന്ന ടിപ്പർ ലോറി പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സിസ്റ്റർ സാവിയോയുടെ തലയിലൂടെ ലോറി കയറി ഇറങ്ങി. ബന്ധുവായ കാട്ടാമ്പാക്ക് തൊണ്ടിയാം തടത്തിൽ സെബാസ്റ്റ്യ(52)ന് അപകടത്തിൽ പരിക്കേറ്റു.

കൊല്ലത്ത് നഴ്സിങ് പഠിക്കുന്ന ബന്ധുവിന്‍റെ മകളെ കാണാൻ പോവുകയായിരുന്നു ഇരുവരും. പട്നയിൽ മിഷൻ പ്രവർത്തനം നടത്തുന്ന സിസ്റ്റർ സാവിയോ, കാവുംപുറത്ത് പരേതനായ ജോസഫിന്‍റെ മകളാണ്. രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ സിസ്റ്റർ പട്നയിലേക്ക് മടങ്ങി പോകുവാൻ ഇരിക്കെയായിരുന്നു ദാരുണ സംഭവം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nun Dead in Road Accident -Kerala News
Next Story