കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഫാ. ജയിംസ് എർത്തയിൽ
text_fieldsകോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഫാ. ജയിംസ് എര്ത്തയിലിെൻറ മൊഴി. ബിഷപ്പിനെ രക്ഷിക്കാൻ ഷോബി ജോർജ് എന്നയാളുടെ നിർദേശപ്രകാരമാണ് ശ്രമിച്ചതെന്നും പ്രേത്യക അന്വേഷണസംഘത്തിന് മൊഴി നല്കി.
ബിഷപ്പിനെ നേരിട്ട് പരിചയമില്ല. കൊച്ചിൻ കലാഭവനില്‍ ജോലി ചെയ്ത പഴയസുഹൃത്തായ ഷോബി ജോര്‍ജ് പറഞ്ഞതനുസരിച്ചാണ് കേസില്‍നിന്ന് പിന്‍വാങ്ങാന്‍ കന്യാസ്ത്രീക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്തത്. ബിഷപ് ബന്ധപ്പെടുകയോ ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് മൊഴി. എന്നാൽ, പൊലീസ് ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
കാഞ്ഞിരപ്പള്ളി രൂപതയിൽ 10 ഏക്കർ സ്ഥലവും മഠവും നൽകാമെന്നായിരുന്നു വാഗ്ദാനം.
കൂടുതല്‍ തെളിവുകള്‍ക്ക് ഷോബി ജോര്‍ജിനെ ചോദ്യം ചെയ്യും. ഫാ. എർത്തയിലിെൻറ ഫോൺ സംഭാഷണം പുറത്തുവന്നതോടെ അേന്വഷണസംഘം കേസെടുത്തിരുന്നു. ഇതിെൻറ ഭാഗമായാണ് മൊഴിയെടുത്തത്. 2014 മേയ് അഞ്ചിന് കുറവിലങ്ങാട് മഠത്തിൽ ബിഷപ് തന്നെ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. എന്നാൽ, ഇൗ ദിവസം താൻ തൊടുപുഴയിലെ മുതലക്കോടം മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ് അറിയിച്ചത്. ഇൗ സാഹചര്യത്തിൽ മുതലക്കോടം മഠത്തിലെത്തി തെളിവെടുക്കാനും പൊലീസ് തയാറെടുക്കുകയാണ്. ബിഷപ്പിെൻറ യാത്രരേഖകളും പരിശോധിക്കുകയാണ്. യാത്രവിവരങ്ങൾ രേഖയിൽ ഉണ്ടെങ്കിലും എവിടെെയാക്കെ പോയി എന്നത് വ്യക്തമല്ല. ഇതെല്ലാം പരിശോധിക്കും. അന്തിമഘട്ടത്തിലേക്ക് അന്വേഷണം നീങ്ങുന്നതിനാൽ ഒരിക്കൽകൂടി കന്യാസ്ത്രീയിൽനിന്ന് പൊലീസ് മൊഴിയെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.