അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നാളെ മുതൽ നിർബന്ധം
text_fieldsമലപ്പുറം: ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റ് നിർബന്ധമാക്കും. പഴയ വാഹനങ്ങൾക്ക് തൽക്കാലം നിർബന്ധമില്ല. രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ മോട്ടോര്‍വാഹന വകുപ്പ് നൽകുന്ന നമ്പർ, പ്ലേറ്റില്‍ പതിച്ച് വാഹനത്തിൽ ഘടിപ്പിക്കേണ്ട ഉത്തരവാദിത്തം ഡീലര്‍മാര്‍ക്കാണ്. സ്ക്രൂ ഉപയോഗിച്ച് ഘടിപ്പിക്കുന്ന സാധാരണ നമ്പർ പ്ലേറ്റുകളിൽനിന്ന് വ്യത്യസ്തമായി ഇവ റിവെറ്റ് തറച്ചാണ് പിടിപ്പിക്കുക. ഇതോടെ നമ്പർ പ്ലേറ്റുകൾക്ക് ഏകീകൃത സ്വഭാവമാകും. ഹോളോഗ്രാം മുദ്രയുള്ളവയാണിവ.
രജിസ്ട്രേഷന് നമ്പര്‍, എന്ജിന്, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കും. ഇത് മാറ്റാൻ കഴിയില്ല. മാറ്റേണ്ട ആവശ്യം വന്നാൽ പുതിയ സ്റ്റിക്കറിന് അംഗീകൃത സര്‍വിസ് സെൻററിനെ സമീപിക്കേണ്ടിവരും. ആദ്യഘട്ടത്തിൽ ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് പരിഷ്കാരം ഏർപ്പെടുത്തിയത്. എന്നാൽ, ഇതുസംബന്ധിച്ച ഒൗദ്യോഗിക വിവരങ്ങളൊന്നും ആർ.ടി ഒാഫിസുകളിൽ ലഭിച്ചിട്ടില്ലെന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
