Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​ദ്യോ​ഗ​സ്ഥ​രു​ടെ...

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രവർത്തനശേഷിയറിയാൻ ഇ-ഫയലുകളുടെ എണ്ണമെടുക്കണം;എത്ര ഫയൽ, എത്ര സമയം...

text_fields
bookmark_border
Number of e-files
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ശേ​ഷി വി​ല​യി​രു​ത്താ​ൻ കൈ​കാ​ര്യം ചെ​യ്ത ഫ​യ​ലു​ക​ളു​ടെ എ​ണ്ണ​മെ​ടു​ക്കാ​ൻ ഇ-​ഓ​ഫി​സി​ൽ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സെ​ന്തി​ൽ ക​മീ​ഷ​ൻ. സെ​ക്​​ഷ​ൻ ഓ​ഫി​സ​റും അ​തി​ന് താ​ഴെ​യു​ള്ള ജീ​വ​ന​ക്കാ​രും എ​ത്ര ഫ​യ​ൽ കൈ​കാ​ര്യം ചെ​യ്തു​വെ​ന്നും എ​ത്ര സ​മ​യ​ത്തി​നു​ള്ളി​ല്‍ കൈ​കാ​ര്യം ചെ​യ്തു​വെ​ന്നും സ്വ​മേ​ധ​യാ ഇ-​ഓ​ഫി​സി​ൽ ​രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യ​ണ​മെ​ന്ന്​ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്നു.

അ​ണ്ട​ർ സെ​ക്ര​ട്ട​റി ത​ല​ത്തി​ന്​ മു​ക​ളി​ലു​ള്ള ഓ​രോ ജീ​വ​ന​ക്കാ​ര​നും ഒ​രു വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ എ​ത്ര ഫ​യ​ൽ ക​ണ്ടു​വെ​ന്നും എ​ത്ര ഫ​യ​ൽ തീ​ർ​പ്പാ​ക്കി​യെ​ന്നു​മു​ള്ള ഡേ​റ്റ അ​യാ​​ളു​ടെ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടി​ൽ സ്വ​മേ​ധ​യാ രേ​ഖ​പ്പെ​ടു​ത്താ​നും സൗ​ക​ര്യ​മു​ണ്ടാ​ക​ണം. ഫ​യ​ലു​ക​ളി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​വും രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യ​ണം. കൈ​കാ​ര്യം ചെ​യ്ത ഫ​യ​ലു​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ല്‍ അ​തി​നു​ള്ള കാ​ര​ണം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്​ ഓ​ൺ​ലൈ​നാ​യി ചേ​ർ​ക്കാ​നാ​ക​ണം. ഓ​രോ ദി​വ​സ​വും ഇ​ത് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രി​ശോ​ധി​ച്ച്​ ബോ​ധ്യ​പ്പെ​ടേ​ണ്ട​തും മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ഈ ​രേ​ഖ​പ്പെ​ടു​ത്ത​ല്‍ കാ​ണു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

‘പാ​ർ​ക്ക്’: ഫ​യ​ലു​ക​ൾ ഒ​ളി​പ്പി​ക്കാ​നു​ള്ള പ​ഴു​ത്​

ഇ-​ഓ​ഫി​സി​ലെ ‘പാ​ർ​ക്ക്’ സൗ​ക​ര്യം, പാ​ർ​ക്ക് ചെ​യ്യ​പ്പെ​ട്ട ഫ​യ​ലു​ക​ൾ ഔ​ദ്യോ​ഗി​ക ശ്രേ​ണി​യി​ലെ മ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന്​ ഒ​ളി​പ്പി​ച്ചു​വെ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ ഓ​ഫി​സ​ർ​ക്കും ത​ങ്ങ​ളു​ടെ ലൈ​നി​ൽ വ​രു​ന്ന എ​ല്ലാ കീ​ഴു​ദ്യോ​ഗ​സ്ഥ​രു​ടെ​യും കൈ​വ​ശ​മു​ള്ള ഫ​യ​ലു​ക​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും കാ​ണാ​നു​ള്ള ക്ര​മീ​ക​ര​ണം ഇ-​ഓ​ഫി​സി​ൽ ഏ​ർ​പ്പെ​ടു​ത്ത​ണം. ഇ-​ഓ​ഫി​സി​ൽ​നി​ന്ന്​ വി​വ​ര​ച്ചോ​ർ​ച്ച​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ ബ​യോ​മെ​ട്രി​ക്​ ലോ​ഗി​ൻ സൗ​ക​ര്യം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം.

കോ​ഡു​ക​ളും മാ​ന്വ​ലു​ക​ളും മ​ല​യാ​ള​ത്തി​ലാ​ക്ക​ണം

കോ​ഡു​ക​ളും മാ​ന്വ​ലു​ക​ളും ഉ​ട​ൻ മ​ല​യാ​ള​ത്തി​ല്‍ പ​രി​ഭാ​ഷ​പ്പെ​ടു​ത്ത​ണം. സ​ർ​വി​സ്​ റൂ​ളു​ക​ളും പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളും ല​ളി​ത​മാ​ക്കി എ​ഴു​ത​ണം. ച​ട്ട​ങ്ങ​ളി​ല്‍ പ​ര​സ്പ​ര​വി​രു​ദ്ധ​മോ അ​വ്യ​ക്ത​മോ ആ​യ വ്യ​വ​സ്ഥ​ക​ൾ പ​രി​ശോ​ധി​ച്ച്​ അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ നി​ർ​ദേ​ശി​ക്ക​ണം. റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​ങ്ങ​ൾ, സ​ർ​ക്കാ​ർ പു​സ്ത​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഡേ​റ്റാ എ​ൻ​ട്രി ന​ട​ത്തി ഓ​ണ്‍ലൈ​നാ​യി ല​ഭ്യ​മാ​ക്ക​ണം.

മെ​ഡി​സെ​പ്പി​ൽ കൂ​ടു​ത​ൽ ക​വ​റേ​ജ്​ വേ​ണം

മെ​ഡി​സെ​പ്പ് പ​ദ്ധ​തി​യി​ല്‍ കൂ​ടു​ത​ല്‍ ഇ​ന്‍ഷു​റ​ന്‍സ് ക​വ​റേ​ജ് കി​ട്ടു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ​ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സൗ​ക​ര്യം ന​ൽ​കി പ്രീ​മി​യം തു​ക വ​ർ​ധി​പ്പി​ക്കാം. ഓ​രോ മാ​സ​വും ശ​മ്പ​ള​ത്തി​ല്‍ നി​ന്നോ പെ​ൻ​ഷ​നി​ൽ നി​ന്നോ തു​ക നേ​രി​ട്ട്​ ഈ​ടാ​ക്കാം. അ​ധി​ക ക​വ​റേ​ജ് ഒ​രി​ക്ക​ലും നി​ർ​ബ​ന്ധ​മാ​ക്കാ​ൻ പാ​ടി​ല്ല. ഇ-​ഗ​വേ​ണ​ന്‍സ് രം​ഗ​ത്ത് കാ​ലി​ക​മാ​യ ആ​വ​ശ്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ഇ-​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സെ​ൽ ഉ​ട​ന​ടി രൂ​പ​വ​ത്​​ക​രി​ക്കേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeese-files
News Summary - Number of e-files should be taken to know the efficiency of employees;
Next Story