Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാല്​ ട്രെയിനുകളിൽ...

നാല്​ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

text_fields
bookmark_border
നാല്​ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു
cancel

തിരുവനന്തപുരം: അമൃത എക്സ്​പ്രസുകളിലടക്കം നാല്​ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കും. തിരുവനന്തപുരം-മധുര അമൃത എക്സ്​പ്രസ്​ (16343), മധുര-തിരുവനന്തപുരം അമൃത എക്സ്​പ്രസ്​ (16344 ) ട്രെയിനുകളിൽ മൂന്ന്​ സ്ലീപ്പർ ക്ലാസ്​ കോച്ചുകൾ വീതമാണ്​ വർധിപ്പിക്കുന്നത്​.

ഫെബ്രുവരി 25 മുതൽ മധുരയിലേക്കുള്ള സർവിസുകളിലും ഫെബ്രുവരി 26 മുതൽ തിരുവനന്തപുരത്തേക്കുള്ള സർവിസുകളിലും കോച്ച്​ വർധന പ്രാബല്യത്തിൽവരും.

എറണാകുളം-ഹസ്രത്ത്​ നിസാമുദ്ദീൻ മില്ലേനിയം വീക്ക്​ലി സൂപ്പർഫാസ്റ്റ്​ (12645 ), ഹസ്രത്ത്​ നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം സൂപ്പർഫാസ്​റ്റ്​ (12646) എന്നിവയിൽ ഒരു ടു-ടയർ എ.സി കോച്ചുകൾ വീതമാണ്​ കൂടുന്നത്​.

ഫെബ്രുവരി 26 മുതൽ ഹസ്രത്ത്​ നിസാമുദ്ദീനിലേക്കുള്ള സർവിസുകളിലും മാർച്ച്​ ഒന്നുമുതൽ എറണാകുള​ത്തേക്കുള്ള സർവിസുകളിലും പുതിയ കോച്ചുകൾ നിലവിൽവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train
News Summary - number of coaches in four trains increased
Next Story