Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോട്ട്സ്പോട്ടുകളുടെ...

ഹോട്ട്സ്പോട്ടുകളുടെ എണ്ണവും വര്‍ധിക്കുന്നു; ഇന്ന് പുതിയ 26 ഹോട്ട്സ്പോട്ടുകൾ 

text_fields
bookmark_border
ഹോട്ട്സ്പോട്ടുകളുടെ എണ്ണവും വര്‍ധിക്കുന്നു; ഇന്ന് പുതിയ 26 ഹോട്ട്സ്പോട്ടുകൾ 
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 26 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചത്. കൊറോണ വൈറസ് ബാധയുടെ വ്യാപനത്തിന് ഏറ്റവും കൂടുതൽ സാധ്യത ഉള്ളതായി കണ്ടെത്തുന്ന പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെടുന്നത്. ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഉപായമാണ് ഈ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കൽ‍.

തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), തൃശൂര്‍ കോര്‍പറേഷന്‍ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കല്‍ (3), റാന്നി പഴവങ്ങാടി (12, 13, 14), കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂര്‍ (4), ചെറുതാഴം (14), നടുവില്‍ (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാര്‍ഡുകളും), കുമ്മിള്‍ (എല്ലാ വാര്‍ഡുകളും), കടയ്ക്കല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ മരട് മുന്‍സിപ്പാലിറ്റി (23, 24, 25), മുളന്തുരുത്തി (7), മൂക്കന്നൂര്‍ (7), പാലക്കാട് ജില്ലയിലെ പട്ടാമ്പി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (18), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (3), മറവന്‍തുരുത്ത് (11, 12), വയനാട് ജില്ലയിലെ വെള്ളമുണ്ട (9), ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര (13) എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍.

അതേസമയം, ഏഴ് പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് (കണ്ടൈന്‍മെന്റ് സോണ്‍: 12), പിണറായി (9), കുറ്റ്യാട്ടൂര്‍ (13), ഏഴോം (7), മാട്ടൂല്‍ (10), തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 318 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19hotspot
News Summary - number of hotspots increase -kerala news
Next Story