Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശസ്​ത ന്യൂറോ സർജൻ ഡോ. എം. സാംബശിവൻ അന്തരിച്ചു

text_fields
bookmark_border
പ്രശസ്​ത ന്യൂറോ സർജൻ ഡോ. എം. സാംബശിവൻ അന്തരിച്ചു
cancel

ചെ​ന്നൈ: രാ​ഷ്​​ട്ര​പ​തി​യു​ടെ ഒാ​ണ​റ​റി സ​ർ​ജ​നാ​യി​രു​ന്ന പ്ര​ശ​സ്​​ത ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​എം. സാം​ബ​ശി​വ​ൻ (82) നി​ര്യാ​ത​നാ​യി. ശ​നി​യാ​ഴ്​​ച രാ​വി​ലെ ചെ​ന്നൈ​യി​ലെ  ഇ​ള​യ​മ​ക​​​െൻറ വ​സ​തി​യി​ലാ​യി​രു​ന്നു അ​​ന്ത്യം. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യാ​യ മെ​ഡി​ക്ക​ൽ​കോ​ള​ജ് ടാ​ഗോ​ർ ഗാ​ർ​ഡ​ൻ​സി​ലെ ശി​വ​പ്രി​യ​യി​ൽ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ എ​ത്തി​ച്ചു. പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​ശേ​ഷം ക​ര​മ​ന ബ്രാ​ഹ്​​മ​ണ സ​മൂ​ഹം ശ്മ​ശാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ സം​സ്‌​ക​രി​ക്കും. വ​ഞ്ചി​യൂ​ർ കൊ​ച്ച​ൻ​വി​ളാ​ക​ത്ത് അ​ഭി​ഭാ​ഷ​ക​നും സം​സ്‌​കൃ​ത പ​ണ്ഡി​ത​നു​മാ​യ മ​ഹാ​ദേ​വ അ​യ്യ​രു​ടെ​യും ആ​വ​ടി അ​മ്മാ​ളി​‍​​െൻറ​യും മ​ക​നാ​ണ്.

ആ​റ് സ്വ​ർ​ണ മെ​ഡ​ലു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ​നി​ന്ന്​ എം.​ബി.​ബി.​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ത്യ​ൻ ന്യൂ​റോ സ​ർ​ജ​റി​യു​ടെ പി​താ​വെ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന ഡോ. ​ജേ​ക്ക​ബ് ചാ​ണ്ടി​യു​ടെ ശി​ഷ്യ​നാ​യി ഉ​പ​രി ബി​രു​ദം നേ​ടി. 1966ൽ ​ഇ​ദ്ദേ​ഹ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട്​ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം ത​ല​വ​നാ​യി.

1991ൽ  ​വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യി വി​ര​മി​ച്ചു. വേ​ദാ​ധ്യാ​പ​ന​ത്തി​ലും വേ​ദ​ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലും പ്രാ​വീ​ണ്യ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കോ​സ്‌​മോ പൊ​ളി​റ്റ​ൻ ആ​ശു​പ​ത്രി​യി​ൽ ന്യൂ​റോ വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ൻ​റാ​യി​രു​ന്നു. ന്യൂ​റോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി ഒാ​ഫ്​ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മെ​ഡി​ക്ക​ൽ സം​ഘ​ട​ന​ക​ളി​ൽ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. ന്യൂ​റോ സ​ർ​ജ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 130ഒാ​ളം ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.  ഭാ​ര്യ: ഗോ​മ​തി​യ​മ്മ. മ​ക്ക​ൾ: ഡോ. ​മ​ഹേ​ഷ് (ന്യൂ​റോ സ​ർ​ജ​ൻ, കോ​സ്‌​മോ പൊ​ളി​റ്റ​ൻ ഹോ​സ്പി​റ്റ​ൽ, തി​രു​വ​ന​ന്ത​പു​രം), കു​മാ​ർ (ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് മേ​ധാ​വി, ടി.​വി.​എ​സ്, ചെ​ന്നൈ), ശ്രീ​വി​ദ്യ (അ​ധ്യാ​പി​ക, ദു​ൈ​ബ). 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nuerosurgen sambasivan died-Kerala news
Next Story