വിദ്യാർഥിനിക്ക് മുന്നിൽ നഗ്നത പ്രദർശനം; പ്രതി ഒരുവർഷത്തിന് ശേഷം പിടിയിൽ
text_fieldsഗോപകുമാർ
കിളിമാനൂർ: സ്കൂൾ വിദ്യാർഥിനിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ േകസിൽ ഒളിവിലായിരുന്ന പ്രതിയെ ഒരുവർഷത്തിന് ശേഷം പൊലീസ് പിടികൂടി. വഞ്ചിയൂർ പുതിയതടം കൃഷ്ണഭവനിൽനിന്ന് വെമ്പായം കൊഞ്ചിറ നരിക്കൽ ജങ്ഷന് സമീപം തോട്ടിങ്കരവീട്ടിൽ താമസിക്കുന്ന ഗോപകുമാറിനെ(37)യാണ് പോത്തൻകോട് ആണ്ടൂർക്കോണം കീഴാവൂരിലെ ഭാര്യാവീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയത്.
നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വഞ്ചിയൂർ, പട്ടള പുതിയതടം, രാലൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞവർഷം പ്രതി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതായി പരായിയുയർന്നിരുന്നു.
റൂറൽ ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം നഗരൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ എം. സാഹിലിെൻറ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ വനിത സീനിയർ സിവിൽ പൊലീസ് ഓഫിസർ റീജ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ, പ്രജീഷ്, സംജിത് തുടങ്ങിയവർ പോത്തൻകോട് നിന്നും പ്രതിയെ തന്ത്രപരമായി പിടിച്ചത്. പ്രതിയെ ആറ്റിങ്ങൽ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.