യുവതിക്കുനേരെ നഗ്നത പ്രദർശനവും അതിക്രമവും; യുവാവ് പിടിയിൽ
text_fieldsഅജാസ്
പെരുമ്പാവൂർ: റോഡിലൂടെ നടന്നുപോയ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ.
മുടിക്കൽ കൂനൻപറമ്പ് വീട്ടിൽ അജാസിനെയാണ് (28) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 15ന് രാവിലെ അല്ലപ്ര തുരുത്തിപ്പിള്ളി റോഡിലൂടെ ജോലിക്ക് നടന്നുപോയ യുവതിക്കുനേരെയാണ് സ്കൂട്ടറിലെത്തിയ പ്രതി വാഹനം നിർത്തി നഗ്നത പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്തത്.
തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ബസിൽ സ്ത്രീയെ ഉപദ്രവിച്ചതിന് കൊച്ചി സിറ്റി ഹാർബർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ റിൻസ് എം. തോമസ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, എ.കെ. സലിം, ദീപമോൾ, സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

