വില കുറച്ച് വൈദ്യുതി നല്‍കാമെന്ന് എന്‍.ടി.പി.സി
text_fieldsഹരിപ്പാട്: സ്ഥിരം വിലയുടെ കാര്യത്തില്‍ എൻ.ടി.പി.സിയും കെ.എസ്.ഇ.ബിയും തമ്മിലുള്ള പ്രശ ്നത്തിനു പരിഹാരമാകുന്നു. എൻ.ടി.പി.സിയുടെ വൈദ്യുതി വില കൂടുതലായതിനാല്‍ ചില അടിയന്തര ഘട്ടത്തില്‍ അല്ലാതെ സംസ്ഥാനം വൈദ്യുതി വാങ്ങിയിരുന്നില്ല. പെട്രോളിയം ഉൽപന്ന വില കുത്തനെ കുറഞ്ഞത് നാഫ്തയുടെ അന്താരാഷ്ട്ര വിലയെയും ബാധിച്ചു. ഇതോടെ കായംകുളം താപനിലയത്തിൽ യൂനിറ്റിന് 2.94 രൂപക്ക് വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് എൻ.ടി.പി.സി ബോര്‍ഡിനെ അറിയിക്കുകയായിരുന്നു.
വൈദ്യുതി യൂനിറ്റിന്15 രൂപവരെ എത്തിയതിനാൽ അഞ്ചുവർഷത്തിലധികമായി കായംകുളത്തുനിന്നുള്ള വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങിയിരുന്നില്ല. ഇതേതുടർന്ന് അടച്ചിട്ടിരിക്കുന്ന നിലയം വീണ്ടും ഉപയോഗപ്പെടുത്താനുള്ള വഴിയാണ് തെളിയുന്നത്. മെട്രിക് ടണ്ണിന് 12,325 രൂപയാണ് നാഫ്തവില.
2004നുശേഷം വില ഈ നിലവാരത്തിലെത്തുന്നത് ആദ്യമാണ്. 2014ൽ 76,000 രൂപയായിരുന്നു മെട്രിക് ടണ്ണിെൻറ വില. അന്ന് കായംകുളം വൈദ്യുതിയുടെ വില യൂനിറ്റിന് 15 രൂപക്കടുത്തായിരുന്നു. ഈ ഘട്ടത്തിലാണ് കെ.എസ്.ഇ.ബി കായംകുളം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
