Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ൻ.​എ​സ്.​എ​സ്​​ ...

എ​ൻ.​എ​സ്.​എ​സ്​​ നേ​തൃ​ത്വ​ത്തി​ന്​ സ​ദ്​​ബു​ദ്ധി ഉ​ണ്ടാ​കാ​ൻ മ​ന്നം സ​മാ​ധി​യി​ൽ പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്താ​ൻ ആ​ലോ​ചന

text_fields
bookmark_border
NSS FLAG
cancel

തി​രു​വ​ന​ന്ത​പു​രം: നാ​യ​ർ സ​മു​ദാ​യ​ത്തി​ന്‍റെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി മ​ന്ന​ത്ത്​ പ​ത്​​മ​നാ​ഭ​ൻ രൂ​പം​ന​ൽ​കി​യ എ​ൻ.​എ​സ്.​എ​സ്​ അ​തി​ന്‍റെ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ളി​ൽ നി​ന്ന​ക​ന്ന്​ ഒ​രു കു​ടും​ബ​ത്തി​ന്‍റെ കൈ​പ്പി​ടി​യി​ൽ ഒ​തു​ങ്ങി​യെ​ന്ന്​ എ​ൻ.​എ​സ്.​എ​സ് സം​ര​ക്ഷ​ണ സ​മി​തി. നി​ല​വി​ലെ നേ​തൃ​ത്വ​ത്തി​ന്‍റെ ധി​ക്കാ​ര​വും ധാ​ർ​ഷ്ട്യ​വും ക​ഴി​വു​കേ​ടും കാ​ര​ണം സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും സ​മു​ദാ​യം ഏ​റെ പി​ന്ത​ള്ള​പ്പെ​ട്ടു. യു​വ​ത​ല​മു​റ​യെ നേ​തൃ​ത്വ​ത്തി​ൽ നി​ന്ന്​ അ​ക​റ്റി നി​ർ​ത്തു​ക​യാ​ണ്. സ​മു​ദാ​യ​ത്തി​ന്‍റെ പ​ത​നം ഇ​നി​യും ത​ട​യാ​ൻ ശ്ര​മി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ത്​ സ​മു​ദാ​യാ​ചാ​ര്യ​നോ​ട്​ കാ​ട്ടു​ന്ന നി​ന്ദ​യാ​യി​രി​ക്കും. അ​തി​നാ​ൽ എ​ൻ.​എ​സ്.​എ​സ്​ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​നം ശ​ക്​​തി​പ്പെ​ടു​ത്തും. സ​മു​ദാ​യാ​ചാ​ര്യ​ന്‍റെ സ​മാ​ധി​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന വി​ശി​ഷ്ട വ്യ​ക്​​തി​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പെ​രു​മാ​റു​ന്ന ​നേ​തൃ​ത്വ​ത്തി​ന്​ സ​ദ്​​ബു​ദ്ധി ഉ​ണ്ടാ​കാ​ൻ മ​ന്നം സ​മാ​ധി​യി​ൽ പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യും സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു.

നാ​ലു പ​തി​റ്റാ​ണ്ട്​ കാ​ല​ത്തെ സ​മു​ദാ​യ ച​രി​ത്രം പു​സ്ത​ക രൂ​പ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ‘ദേ​വ​താ​രു​വി​ലെ ഇ​ത്തി​ൾ​ക്ക​ണ്ണി​ക​ൾ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഈ​മാ​സം 11ന്​ ​മൂ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​രം മ​ന്നം ക്ല​ബി​ൽ ന​ട​ക്കും. മു​ൻ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. മു​ൻ അം​ബാ​സ​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങു​മെ​ന്നും​ എ​ൻ.​എ​സ്.​എ​സ് സം​ര​ക്ഷ​ണ സ​മി​തി ചീ​ഫ്​ കോ​ഓ​ഡി​നേ​റ്റ​ർ അ​യ​ർ​ക്കു​ന്നം രാ​മ​ൻ നാ​യ​ർ, മേ​ജ​ർ ര​വി എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​ൻ.​എ​സ്.​എ​സി​ൽ ശു​ദ്ധീ​ക​ര​ണം വേ​ണം -മേ​ജ​ർ ര​വി

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​എ​സ്.​എ​സി​ന്‍റെ നി​ല​വി​ലെ ഭ​ര​ണ​രീ​തി​യി​ൽ മാ​റ്റം വേ​ണ​മെ​ന്നും സ​മു​ദാ​യ​ത്തി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളും സ്വ​ത്തു​ക്ക​ളും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി. വ്യ​ക്തി​പ​ര​മാ​യ സ്ഥാ​ന​മോ അ​ധി​കാ​ര​മോ ല​ക്ഷ്യ​മി​ട്ട​ല്ല പു​തി​യ കൂ​ട്ടാ​യ്‌​മ​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രു ഭ​ര​ണ​സം​വി​ധാ​നം എ​ൻ.​എ​സ്.​എ​സി​ൽ ഇ​പ്പോ​ഴി​ല്ല. സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ചി​ല​രെ അം​ഗ​ങ്ങ​ളാ​ക്കി വോ​ട്ട​വ​കാ​ശം ന​ൽ​കു​ന്ന രീ​തി​യാ​ണ് ന​ട​ക്കു​ന്ന​ത്. സ​മു​ദാ​യ​ത്തി​നും സ​മൂ​ഹ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടേ​ണ്ട സ്ഥാ​പ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. സ​മു​ദാ​യ​ത്തി​ന്‍റെ സ്വ​ത്ത് സം​ര​ക്ഷി​ക്ക​ണം. ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ അ​ജ​ണ്ട​യു​മാ​യ​ല്ല താ​ൻ രം​ഗ​ത്തു​ള്ള​തെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു. ബ്രി​ഗേ​ഡി​യ​ർ മോ​ഹ​ൻ​പി​ള്ള, പ്ര​ഫ. പി.​ആ​ർ. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSnair service societyCriticisms
News Summary - 'NSS Under the Control of a Single Family': Samrakshana Samithi Slams Leadership
Next Story