നിയമസഭാ തിരഞ്ഞെടുപ്പിലും എൻ.എസ്.എസിന് സമദൂരം - ജി. സുകുമാരൻ നായർ
text_fieldsചങ്ങനാശ്ശേരി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.എസ്. എസിന്റേത് സമദൂര നിലപാട് തന്നെയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. 149ാമത് മന്നം ജയന്തി ദിനത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ചനക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിലാണ് സമദൂരത്തിലെ ശരിദൂരം എന്ന് പറഞ്ഞത്. അത് രാഷ്ട്രീയമായി കൂട്ടി കുഴക്കേണ്ടതില്ല. മറ്റെല്ലാ വിഷയത്തിലും സമദൂരം തന്നെയാണ് നിലപാട്. ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ല. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യത്തിലും എൻ.എസ്.എസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
തനിക്ക് സമുദായത്തിൽ പിന്തുണയുണ്ടോ എന്ന് നിങ്ങൾ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ സമാപ്തി
നായര്‍ സമുദായാചാര്യന്‍ മന്നത്തുപദ്മനാഭന്റെ 149 മത് ജയന്തി ആഘോഷങ്ങള്‍ക്ക് എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയില്‍ സമാപ്തി. രണ്ടു ദിവസം നീണ്ടു നിന്ന ആഘോഷ പരിപാടികളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പേർ പങ്കെടുത്തു.ദേശീയ ന്യൂനപക്ഷ കമീഷനംഗം ഡോ. സിറിയക് തോമസ്, കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ എന്നിവരും വേദിയില്‍ സന്നിഹിതരായി. സമ്മേളനത്തില്‍ വിവിധ എന്‍ഡോവ്മെന്റുകളുടെ വിതരണവും നടന്നു.
എൻ. എസ്. എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ, ജനറൽ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, ട്രഷറർ എൻ.വി അയ്യപ്പൻ പിള്ള, വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ, കരയോഗം രജിസ്ട്രാര്‍ വി.വി ശശിധരൻ നായർ, എൻ.എസ്.എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ, ഡയറക്ട് ബോർഡംഗങ്ങൾ തുടങ്ങിയവരും മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

