Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി; ലീഗ് അടക്കമുള്ള ഘടകകക്ഷികൾ എന്തിന് ഇടപെട്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി

text_fields
bookmark_border
മുഖ്യമന്ത്രി; ലീഗ് അടക്കമുള്ള ഘടകകക്ഷികൾ എന്തിന് ഇടപെട്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി
cancel

തിരുവനന്തപുരം: വി.ഡി സതീശൻ മുഖ്യമന്ത്രിയായാൽ അതിൽ പ്രധാന പങ്ക് ഘടകകക്ഷികൾക്കെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ഹൈക്കമാൻഡിനോട് ലീഗ് അടക്കമുള്ള ഘടകകക്ഷികൾ സമ്മർദ്ദം ചെലുത്തിയത് ജനാധിപത്യത്തിനെതിരാണെന്നാണ് വിമർശനം.

22 എം.എൽ.എമാരുള്ള യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ് ലീഗ്. വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന ഉറച്ച നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്. സതീശനെ പിന്തുണക്കുന്നതിലുള്ള അനുകൂല മനോഭാവം സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയും നിലവിലെ പൊതുജന വികാരവും സതീശന് അനുകൂലമാണെന്ന കാര്യവും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രി ആരാകുമെന്ന് നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്. നിലവിൽ വി.ഡി സതീശനാണ് മുഖ്യമന്ത്രി പദവിയിലേക്കുള്ള സാധ്യത ഉയരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NSS secratary asks why Constituent parties of congress including league invloved in the election of chief minister post
Next Story