ഹൈജാക് ചെയ്യാന്‍ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ട ചരിത്രം, കോടിയേരിക്ക് മറുപടിയുമായി എൻ.എസ്.എസ്
text_fieldsചങ്ങനാശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻ. എസ്.എസ്. സംഘടനയെ ഹൈജാക് ചെയ്യാന്‍ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ട ചരിത്രമാണുള്ളതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. ശബരിമല സമരത്തിെൻറ പേരിൽ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനം എൻ.എസ്.എസിനെ ഹൈജാക് ചെയ്യുമെന്ന് കരുതുന്നില്ല. ഇതിനുമുമ്പും, പല അവസരങ്ങളിലും പല കാരണങ്ങളുടെയും പേരില്‍ എൻ.എസ്.എസിനെ ഹൈജാക് ചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിച്ച് പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞദിവസം പാർട്ടിപത്രത്തിലെഴുതിയ ലേഖനത്തിലാണ് ശബരിമല സമരത്തില്‍ അണിചേര്‍ന്ന എൻ.എസ്.എസ് അതിലെ അപകടം തിരിച്ചറിയണമെന്ന് ഒാർമിപ്പിച്ച് കോടിയേരി രംഗത്തെത്തിയത്.
കരയോഗങ്ങൾ ആർ.എസ്.എസ് ഹൈജാക് ചെയ്യുമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സർക്കാറിനെയും വിമർശിക്കുന്ന എൻ.എസ്.എസ് പ്രസ്താവന.കേസിെൻറ തുടക്കംമുതൽ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ സുപ്രീംകോടതിയില്‍ നിയമയുദ്ധം നടത്തിവരുകയാണ്. ശബരിമലയില്‍ സ്ത്രീപ്രവേശന അനുകൂല വിധി വന്നപ്പോള്‍ ബന്ധപ്പെട്ടവരുമായി ആലോചിക്കാതെയും വിശ്വാസിസമൂഹത്തിെൻറ വികാരം കണക്കിലെടുക്കാതെയും സംസ്ഥാന സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിധി നടപ്പാക്കാന്‍ തിടുക്കത്തില്‍ നടപടികള്‍ സ്വീകരിച്ചതാണ് സമരത്തിനിടയാക്കിയത്. ഇതോടെയാണ് വിശ്വാസം സംരക്ഷിക്കാന്‍ എൻ.എസ്.എസും പ്രവര്‍ത്തകരും സമാധാനപരമായ പ്രതിഷേധത്തിന് രംഗത്തിറങ്ങിയത്.
അതില്‍ രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ല. നിയമ നടപടികള്‍ക്കും അതോടൊപ്പം സമാധാനപരമായ പ്രതിഷേധച്ചടങ്ങുകള്ക്കുമാണ് എൻ.എസ്.എസ്. നേതൃത്വം നൽകിവരുന്നത്.
എൻ.എസ്.എസില്‍ ഇടതിലും വലതിലും ബി.ജെ.പിയിലുംപെട്ട പ്രവര്‍ത്തകരുണ്ട്. അവര്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായിട്ടല്ല, അങ്ങനെ പങ്കെടുക്കരുതെന്ന് എൻ.എസ്.എസ് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, രാഷ്ട്രീയാടിസ്ഥാനത്തില്‍ പ്രതിഷേധിക്കുന്ന സമുദായ അംഗങ്ങളെ എന്‍.എസ്.എസ് തടയില്ല. എന്നാൽ, ഇതിനെ രാഷ്ട്രീയമായി കണ്ട് ആരെങ്കിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ അതിന് നായര്‍ സര്‍വിസ് സൊസൈറ്റി ഒരു പിന്തുണയും നൽകില്ല. വിശ്വാസിസമൂഹത്തോടൊപ്പമാണ് എൻ.എസ്.എസ്. രാഷ്ട്രീയത്തിെൻറ പേരുപറഞ്ഞും സവർണ-അവർണ മുദ്ര കുത്തിയും ഈ സംരംഭത്തെ തടയാന്‍ ആരു ശ്രമിച്ചാലും എൻ.എസ്.എസ് നിലപാടില്‍ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
