പിതൃതുല്യരെന്ന് പറഞ്ഞവർ എൻ.എസ്.എസ് നേതൃത്വത്തെ വ്യക്തിഹത്യ ചെയ്യുന്നു -എസ്. സുരേഷ് കുമാർ
text_fieldsചങ്ങനാശ്ശേരി: പിതൃതുല്യരാണെന്ന് പറയുകയും പിന്നീട് സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമ്പോൾ എൻ.എസ്.എസ് നേതൃത്വത്തെ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്ന പ്രവണത ഏറിവരുകയാണെന്ന് ഡയറക്ടർ ബോർഡ് അംഗവും ചങ്ങനാശ്ശേരി താലൂക്ക് യൂനിയൻ പ്രസിഡന്‍റുമായ എസ്. സുരേഷ് കുമാർ. യൂനിയന്‍റെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള കുറിച്ചി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് രൂക്ഷ വിമർശനം.
എൻ.എസ്.എസ് എക്കാലത്തേക്കാളും ശക്തമാണ്. സുതാര്യവും കളങ്കരഹിതവുമായ നേതൃത്വത്തെ ചളി വാരി എറിയാൻ ശ്രമിക്കുന്നത് ഇനിയും അവർ ആഗ്രഹിക്കുന്ന നേട്ടങ്ങൾക്ക് തടസ്സമാകുമെന്ന വിഭ്രാന്തിയിലാണ്.
എൻ.എസ്.എസിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിവരുന്ന അപവാദ പ്രചാരണങ്ങളെ സമുദായാംഗങ്ങൾ അർഹിക്കുന്ന രീതിയിൽ തള്ളിക്കളയും. സമുദായ പ്രവർത്തനങ്ങളിൽ യുവജന പങ്കാളിത്തം ഉറപ്പാക്കി കരയോഗങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും.
പുതിയ ആശയങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഇതിനൊപ്പം സംഘടന പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകുമെന്നും എസ്. സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

