Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.എസ്.എസ് ഡയറക്ടർ...

എൻ.എസ്.എസ് ഡയറക്ടർ ബോർഡ്; ഗണേഷ്‌ കുമാറിനെ പുറത്താക്കിയതിന് പിന്നിൽ പത്മ കഫേ അഴിമതി

text_fields
bookmark_border
എൻ.എസ്.എസ് ഡയറക്ടർ ബോർഡ്; ഗണേഷ്‌ കുമാറിനെ പുറത്താക്കിയതിന് പിന്നിൽ പത്മ കഫേ അഴിമതി
cancel

പ​ത്ത​നാ​പു​രം: എ​ൻ.​എ​സ്.​എ​സ് പു​ന​ലൂ​ർ ആ​സ്ഥാ​ന​ത്ത് നി​ർ​മി​ച്ച ‘പ​ത്മ ക​ഫേ’​യി​ലെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്ക​ഥ മു​ൻ​മ​ന്ത്രി ഗ​ണേ​ഷ്‌ കു​മാ​റി​ന് തി​രി​ച്ച​ടി​യാ​യി. ആ​ദ്യം താ​ലൂ​ക്ക് യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ് സ്ഥാ​നം ന​ഷ്ട​മാ​യ​തി​നു പി​ന്നാ​ലെ നാ​യ​ർ സ​ർ​വി​സ്​ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്നും പു​റ​ത്താ​യി.

നാ​ല​ര കോ​ടി രൂ​പ പ​ത്മ ക​ഫേ നി​ർ​മാ​ണ​ത്തി​ൽ ചെ​ല​വാ​യെ​ന്നാ​ണ് പ്ര​സി​ഡ​ന്റാ​യി​രി​ക്കേ ഗ​ണേ​ഷ്‌ കു​മാ​ർ പ​റ​ഞ്ഞ​ത്. ഇ​ത് പ​ല​രും താ​ലൂ​ക്ക് യൂ​നി​യ​നി​ൽ ചോ​ദ്യം ചെ​യ്യു​ക​യും പി​ന്നീ​ട് ഒ​രു സ​മി​തി​യം​ഗ​ത്തെ മ​ർ​ദി​ക്കു​ന്ന​തി​ൽ വ​രെ കാ​ര്യ​ങ്ങ​ൾ എ​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ടെ വി​വി​ധ ക​ര​യോ​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ഗ​ണേ​ഷ്‌ കു​മാ​റി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ​യാ​ണ് ഗ​ണേ​ഷ്‌ കു​മാ​റി​നെ താ​ലൂ​ക്ക് യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​ത്. തു​ട​ർ​ന്ന് ക​ര​യോ​ഗം ര​ജി​സ്ട്രാ​ർ നി​യോ​ഗി​ച്ച അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി യൂ​നി​യ​ന്റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. പി​ന്നീ​ട്, അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി ക​ഫേ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ്യാ​പ​ക ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ടു. നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​ലും ഇ​തി​ന്റെ ബി​ല്ലു​ക​ളി​ലും ക്ര​മ​ക്കേ​ട് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ൾ ഓ​ഡി​റ്റ് ന​ട​ത്തി ബോ​ധ്യ​പ്പെ​ട്ട വി​വ​രം അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി എ​ൻ.​എ​സ്.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യും വി​വ​ര​മു​ണ്ട്. ഏ​ക​ദേ​ശം ആ​റു​കോ​ടി​യോ​ളം രൂ​പ ചെ​ല​വാ​യ​താ​യാ​ണ് ക​ണ​ക്ക്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് ഗ​ണേ​ഷ്‌ കു​മാ​റി​നെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തെ​ന്ന്​ അ​റി​യു​ന്നു. ഇ​ക്കാ​ര്യം അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​ക്ക് മു​ൻ​കൂ​ട്ടി അ​റി​യാ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSscamKeralaKB Ganesh Kumar
News Summary - NSS Board of Directors; Padma Cafe scam behind Ganesh Kumar's removal
Next Story