Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.എസ്.എസ് കെട്ടിടത്തിൽ കരിങ്കൊടിയും റീത്തും; ആർ.എസ്.എസുകാർ അറസ്റ്റിൽ

text_fields
bookmark_border
എൻ.എസ്.എസ് കെട്ടിടത്തിൽ കരിങ്കൊടിയും റീത്തും; ആർ.എസ്.എസുകാർ അറസ്റ്റിൽ
cancel

ആലപ്പുഴ: നൂറനാട് എൻ.എസ്.എസ് കെട്ടിടങ്ങളിൽ കരിങ്കൊടി ഉ‍യർത്തിയ സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. കരയോ ഗം അംഗങ്ങളായ വിക്രമൻ നായർ, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. എൻ.എസ്.എസ് പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

കുടശനാട് കരയോഗ കെട്ടിടത്തിന് മുന്നിലും എൻ.എസ്.എസ് ഹൈസ്കൂളിന് മുന്നിലെ കൊടി മരത്തിലുമാണ് നവംബർ ഏഴിന് കരിങ്കൊടി ഉയർത്തിയതായി കണ്ടെത്തിയത്. കൂടാതെ, ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ച് സമീപത്ത് റീത്തും വെച്ചിരുന്നു.

തിരുവനന്തപുരത്തും കോട്ടയത്തും സമാനരീതിയിൽ എൻ.എസ്.എസ് കരയോഗ ഒാഫിസുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NSS Black Flag RSS -Kerala News
Next Story