Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴക്ക്​ പകരം...

കോഴക്ക്​ പകരം എൻ.ആർ.​െഎ സീറ്റ്​, വ്യാജ രസീത്​; ബി.ജെ.പിയിൽ വിവാദം മുറുകുന്നു

text_fields
bookmark_border
കോഴക്ക്​ പകരം എൻ.ആർ.​െഎ സീറ്റ്​, വ്യാജ രസീത്​; ബി.ജെ.പിയിൽ വിവാദം മുറുകുന്നു
cancel

തിരുവനന്തപുരം: ബി.​െജ.പിയിൽ മെഡിക്കൽ കോഴ വിവാദത്തിനു പിറകെ വ്യാജ രസീത്​ വിവാദവും കൊഴുക്കുന്നു. മെഡിക്കൽ കോളജിന്​ എം.സി.​െഎ അനുമതി സംഘടിപ്പിച്ച്​ നൽകുന്നതിനായി എൻ.ആർ.​െഎ സീറ്റുകൾ ആവശ്യപ്പെട്ടുവെന്നാണ്​ പുതിയ വിവരം. വർക്കല ആർ.എസ്​ മെഡിക്കൽ കോളജിന്​ എം.സി.​െഎ അനുമതി സംഘടിപ്പിക്കാൻ ​17 കോടി രൂപയാണ്​ കോഴ ആവശ്യപ്പെട്ടിരുന്നത്​. ഇതിൽ 5.6 കോടി രൂപ പണം നൽകിയിരുന്നു. ബാക്കി തുകക്ക്​ എൻ.ആർ.​െഎ സീറ്റ്​ വേണമെന്ന്​ സതീഷ്​ നായർ എന്ന ഇടനിലക്കാരൻ ആവശ്യപ്പെട്ടതായാണ്​ വിവരം. വർക്കല ആർ.എസ്​ കോളജ്​ ഉടമ ആർ. ഷാജിയോടാണ്​ ആവശ്യമുന്നയിച്ചത്​. കുമ്മനം രാജശേഖര​​​​െൻറ പി.ആർ.ഒയാണ്​ സതീഷ്​ നായർ. 

അതോടൊപ്പം, കോഴിക്കോട്​ നടന്ന ദേശീയ കൗൺസിലിന്​  വ്യാജ രസീത്​ അടിച്ചുവെന്ന ആരോപണവും പുറത്തു വരുന്നു. ബി.ജെ.പി സംസ്​ഥാന കമ്മിറ്റി അംഗം എം. മോഹന​​​​െൻറ നിർദേശ പ്രകാരം വടകരയി​െല പ്രസിൽ നിന്ന്​ വ്യാജ രസീത്​ അടിച്ചുവെന്നാണ്​ ആരോപണം. സമ്മേളനത്തി​​​​െൻറ സാമ്പത്തിക ചുമതല വി.മുരളീധരനായിരുന്നു. 

അതേസമയം, മെഡിക്കൽ കോഴ വിവാദത്തിൽ ആടിയുലഞ്ഞു നിൽക്കുന്ന ബി.​െജ.പിയുടെ നേതൃയോഗം തിരുവനന്തപുരത്ത്​ ഇന്ന്​ ചേരും. നേതൃ യോഗത്തിനു മുന്നോടിയായി കോർ കമ്മിറ്റി യോഗം തുടങ്ങി. മെഡിക്കൽ കോഴ വിവാദം ത​െന്നയാണ്​ യോഗത്തി​​​​െൻറ പ്രധാന അജണ്ട. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbribeMedical Scammalayalam newsfake receiptBJPBJP
News Summary - NRI seat insted money, fake receipt; dispute in bjp -kerala news
Next Story