ഇന്ന് കൊച്ചിയിലെത്തുന്ന ആദ്യ വിമാനത്തിലെ യാത്രക്കാർ ഇവരാണ്
text_fieldsകൊച്ചി/നെടുമ്പാശ്ശേരി: പ്രവാസികളുമായി വ്യാഴാഴ്ച രാത്രി 9.40ന് െകാച്ചിയിൽ എത്തുന്ന വിമാനത്തിൽ എട്ട് ജില്ലകളിലെ യാത്രക്കാരാണ് ഉണ്ടാവുക. 25 പേർ എറണാകുളം ജില്ലക്കാരാണ്. തൃശൂർ -73, പാലക്കാട് -13, മലപ്പുറം -23, കാസർകോട് -ഒന്ന്, ആലപ്പുഴ -15, കോട്ടയം -13, പത്തനംതിട്ട -എട്ട് എന്നിങ്ങനെയാണ് മറ്റുജില്ലകളിൽനിന്നുള്ളവരുടെ കണക്ക്.
ഇവരെ വിമാനത്താവളത്തിൽനിന്ന് അതത് ജില്ലകളിലെ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഗർഭിണികൾ, മുതിർന്ന പൗരന്മാർ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർക്ക് അവരവരുടെ വീടുകളിലാണ് ക്വാറൻറീൻ.
കാസർകോട് ജില്ലക്കാരനായ ഏക യാത്രക്കാരനും തൽക്കാലം എറണാകുളത്താണ് ക്വാറൻറീൻ. കളമശ്ശേരിയിലെ എസ്.സി.എം.എസ് ഹോസ്റ്റലിലാണ് ജില്ലയിലെത്തുന്ന പ്രവാസികൾക്ക് ക്വാറൻറീൻ ഒരുക്കിയിട്ടുള്ളതെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
