പ്രവാസി മടക്കം കോവിഡ് പരിശോധനയില്ലാതെ
text_fieldsതിരുവനന്തപുരം: കോവിഡ് പരിശോധന നടത്താതെ പ്രവാസികളെ കൊണ്ടുവരാനുള്ള കേന്ദ്രതീരുമാനത്തിെൻറ അടിസ്ഥാനത്തിൽ തിരികെയെത്തുന്നവരെയെല്ലാം സർക്കാർ ക്വാറൻറീനിലേക്ക് മാറ്റാൻ കേരളത്തിെൻറ തീരുമാനം. പരിശോധനയില്ലാതെ പ്രവാസികളെ തിരികെ എത്തിക്കുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിലെ അപകടം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. 200ഒാളം പേർ യാത്ര ചെയ്യുന്ന വിമാനത്തിൽ ഒന്നോ രണ്ടോ പേർക്ക് രോഗമുണ്ടെങ്കിൽ യാത്രക്കാരാകെ പ്രശ്നത്തിലാകും. മടങ്ങിവരുന്നവരെ ഒരുപോലെ ബാധിക്കും.
ലോകവ്യാപകമായി അംഗീകരിച്ച സുരക്ഷാ മാനദണ്ഡപ്രകാരമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ. അതിൽ ഇളവ് വരുത്തുന്നത് അനുവദിക്കാനാകില്ല. പ്രവാസികൾ വരുേമ്പാൾ കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കാനുമാകില്ല. ഇത് ലംഘിക്കപ്പെടുന്ന സാഹചര്യം ദൗർഭാഗ്യകരമാണ്. പ്രവാസികളുടെ യാത്രക്ക് മുമ്പ് പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിക്കുള്ള കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ രീതിയിൽ വിമാനങ്ങൾ വന്നാൽ ആരെയും വീട്ടിലേക്ക് അയക്കാനാകില്ല. ചുരുങ്ങിയത് എല്ലാവരും ഏഴ് ദിവസമെങ്കിലും സർക്കാർ ക്വാറൻറീനിൽ കഴിയേണ്ടിവരും.
ഏഴാം ദിവസം ഇവർക്ക് പി.സി.ആർ ടെസ്റ്റ് നടത്തും. ഫലം നെഗറ്റിവ് ആകുന്നവരെ വീട്ടിലേക്ക് അയക്കുകയും ഒരാഴ്ച ക്വാറൻറീനിൽ തുടരുകയും വേണം. ഫലം പോസിറ്റിവ് ആകുന്നവരെ ആശുപത്രികളിലേക്ക് മാറ്റും. നേരത്തേ ഇറ്റലി, ഇറാൻ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ളവരെ തിരികെ എത്തിച്ചത് ഇന്ത്യൻ മെഡിക്കൽ സംഘത്തിെൻറ പരിശോധനക്ക് ശേഷമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
