Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസ ധനസഹായം: വിമാന ടിക്കറ്റ്​ നിർബന്ധമല്ലെന്ന്​ നോർക്ക

text_fields
bookmark_border
flight
cancel

തിരുവനന്തപുരം: പ്രവാസികൾക്ക്​ പ്രഖ്യാപിച്ച ധനസഹായത്തിന്​ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്ന്​ നോർക്ക. ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം  വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. 

എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട്  പേജ് അപ് ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു. 

കാലാവധി കഴിയാത്ത വിസ, പാസ്പോർട്ട് ഉള്ളവർക്കും
   ലോക്ക്ഡൌൺ  പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്.  ടിക്കറ്റിന്റെ  പകർപ്പ് ഇല്ല  എന്ന  കാരണത്താൽ   അപേക്ഷ  നിരസിക്കില്ല.
 മെയ് 5 വരെ അപേക്ഷ സ്വീകരിച്ച്​ തുടങ്ങുമെന്നും നോർക്ക അറിയിച്ചു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NRI Relief package-Kerala news
Next Story