Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസികളുടെ ക്വാറൻറീൻ: പാവപ്പെട്ടവർക്ക് ബുദ്ധിമുട്ടുണ്ടാവില്ല -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: പ്രവാസികളുടെ ക്വാറൻറീന് പണമിടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമൂലം പാവപ്പെട്ട പ്രവാസികൾക്ക് ഒരു ബുദ്ധിമുട്ടുണ്ടാവില്ല. ക്വാറൻറീന് പണം നൽകാൻ കഴിയുന്ന ചിലരുണ്ടാവും. അവരിൽ നിന്നാവും പണം ഈടാക്കുക. ഇതുസംബന്ധിച്ച മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികൾക്കായി വിമാനം ചാർട്ട് ചെയ്യാനുള്ള നീക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. സർക്കാർ ഈ നീക്കങ്ങൾക്ക് എതിരല്ല. അത്തരം പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story
