You are here

വ്യവസായിയുടെ ആത്മഹത്യ: മൂന്നാഴ്​ചക്കകം റിപ്പോർട്ട്​ നൽകണം -ഹൈകോടതി

10:20 AM
21/06/2019
highcourt 18.07.2019

കൊച്ചി: കണ്ണൂരിലെ ആന്തൂറിൽ വ്യവസായി  കൺവെൻഷൻ സെന്‍ററിന്​ അനുമതി ലഭിക്കാത്തതിനെ തുടർന്ന്​ പ്രവാസി വ്യവസായി ആത്​മഹത്യ ചെയ്​ത സംഭവത്തിൽ മൂന്നാഴ്​ചക്കകം സമഗ്ര റിപ്പോർട്ട്​ സമർപ്പിക്കണമെന്ന്​​ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ സർക്കാറിനോട്​ നിർദേശിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്തുകൊണ്ടാണ്​ കോടതിയുടെ നിർദേശം. മരണത്തിന്​ പിന്നിലെ സത്യം പുറത്ത്​ വരണമെന്നും കോടതി നിരീക്ഷിച്ചു. ജസ്​റ്റിസ്​ അനിൽ കെ നരേന്ദ്രൻ കേസ്​ പരിഗണിക്കുമെന്ന്​ അറിയിച്ചിരുന്നെങ്കിലും പൊതുതാത്​പര്യമുള്ള വിഷയമായതിനാൽ ചീഫ്​ജസ്​റ്റിസ്​ നേരിട്ടാണ്​ കേസ്​ പരിഗണിച്ചത്​.

വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. ആന്തൂർ മുനിസിപ്പാലിറ്റിയും വ്യവസായിയായ സാജനും തമ്മിൽ നടന്ന ആശയവിനിമയം സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാവണം. മരിച്ചവരെ തിരികെ കൊണ്ടുവരാൻ സാധിക്കില്ലെങ്കിലും ജനങ്ങൾക്ക്​ ആത്മവിശ്വാസം നൽകാനുതകുന്ന പോസിറ്റിവ് ആയ നടപടികളാണ്​ സർക്കാർ സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഏതെങ്കിലും ഒരു വ്യക്തി ഒരു അപേക്ഷ നൽകിയാൽ അത്​ അധികൃതർ തീരുമാനമെടുക്കാതിരിക്കുന്നത്​ തെറ്റാണ്​. ഒന്നുകിൽ സ്വീകരിക്കുകയോ അല്ലെങ്കിൽ മടക്കി അയക്കുകയോ അടിയന്തരമായി ചെയ്യണം. വ്യവസായങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള നടപടികളാണ്​ അധികൃതർ സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. 

സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നഗരസഭ ലൈസൻസ് നിഷേധിച്ചതെന്നും തനിക്കൊരിക്കലും അനുമതി ലഭിക്കില്ലെന്ന് മനസിലാക്കിയാണ് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതെന്നുമാണ്​ കുടുംബം ആരോപിക്കുന്നത്​. എന്തു തന്നെയായാലും നഗരസഭയുടെ കടുംപിടിത്തമാണ് സാജന്‍റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോടതി വിലയിരുത്തി. 

അനുമതി മനഃപൂർവം വൈകിപ്പിച്ചെന്ന് കരുതാൻ ന്യായമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നടപടി ഭാവി സംരംഭകർക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നതാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. ജില്ലാ ടൗൺ പ്ലാനർ, നഗരസഭാ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവരാണ് കേസിലെ എതിർകക്ഷികൾ. 

സംഭവവുമായി ബന്ധപ്പെട്ട് നാ​ല്​ ഉ​ദ്യോ​ഗ​സ്ഥ​രെ സംസ്ഥാന സ​ർ​ക്കാ​ർ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തിരുന്നു. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഗി​രീ​ഷ്, അ​സി​സ്റ്റന്‍റ് എ​ൻ​ജി​നീ​യ​ർ കെ. ​ക​േ​ല​ഷ്, ഫ​സ്​​റ്റ്​ ഗ്രേ​ഡ്​ ഒാ​വ​ർ​സി​യ​ർ​മാ​രാ​യ ടി. ​അ​ഗ​സ്​​റ്റി​ൻ, ബി. ​സു​ധീ​ർ എ​ന്നി​വ​രെ​യാ​ണ്​ അ​ന്വേ​ഷ​ണ​ വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്.

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഒാ​ഡി​റ്റോ​റി​യ​ത്തി​ന്​ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കു​ന്ന​ത്​ വൈ​കി​യ​തി​ൽ മ​നം​നൊ​ന്താണ്​ പ്ര​വാ​സി വ്യ​വ​സാ​യി ആ​ത്മ​ഹ​ത്യ ചെ​യ്​​തത്. പാ​ർ​ഥാ ബി​ൽ​ഡേ​ഴ്​​സ്​ എം.​ഡി​യും നൈ​ജീ​രി​യ​യി​ൽ പ്ര​വാ​സി​യു​മാ​യ ചി​റ​ക്ക​ൽ അ​ര​യ​മ്പേ​ത്ത് സ​ര​സ്വ​തി വി​ലാ​സം യു.​പി സ്കൂ​ളി​ന് സ​മീ​പം പാ​റ​യി​ൽ ഹൗ​സി​ൽ സാ​ജ​നാ​ണ്​ (48) കഴിഞ്ഞ ചൊ​വ്വാ​ഴ്​​ച തൂ​ങ്ങി ​മ​രി​ച്ച​ത്. 

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ബ​ക്ക​ള​ത്ത്​ സാ​ജ​ൻ 15 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ക​ൺ​വെ​ൻ​ഷ​ൻ സെന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ​ നി​ന്ന്​ ല​ഭി​ച്ചി​രു​ന്നി​ല്ല. നാ​ലു മാ​സ​മാ​യി നി​ര​ന്ത​രം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടും ല​ഭി​ക്കാ​ത്ത​തി​നാ​ൽ സാ​ജ​ൻ മ​നഃ​പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന്​ ​ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. 

മു​ഴു​വ​ൻ സ​മ്പാ​ദ്യ​വും മു​ട​ക്കി​യാ​ണ്​ സ്വ​പ്​​ന​പ​ദ്ധ​തി​യാ​യ ​ക​ൺ​വെ​ൻ​ഷ​ൻ സെന്‍റ​ർ നി​ർ​മി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത ആ​രോ​പി​ച്ച്​ ഏ​താ​നും മാ​സം മു​മ്പ്​ ന​ഗ​ര​സ​ഭ ​നോ​ട്ടീ​സ്​ ന​ൽ​കി. തു​ട​ർ​ന്ന്​ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​മാ​യ അ​പാ​ക​ത ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഒ​ക്കു​പെ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ഗ​ര​സ​ഭ ന​ൽ​കി​യി​ല്ല. ന​ഗ​ര​സ​ഭ​ക്ക്​ ന​ൽ​കി​യ പ്ലാ​ൻ പ്ര​കാ​ര​മ​ല്ല നി​ർ​മാ​ണം എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ഇ​വ നി​ഷേ​ധി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

അ​േപക്ഷ സ്വീകരിക്കാത്ത സംഭവങ്ങൾ ഏറെ; ആത്മഹത്യ അപൂർവമെന്ന്​ ​കോടതി
കൊ​ച്ചി: അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത സം​ഭ​വ​ങ്ങ​ൾ ഏ​റെ​യു​​ണ്ടെ​ങ്കി​ലും ഇ​തി​​െൻറ പേ​രി​ൽ ആ​ത്​​മ​ഹ​ത്യ അ​പൂ​ർ​വ സാ​ഹ​ച​ര്യ​മെ​ന്ന്​ ഹൈ​കോ​ട​തി. ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ന്​ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ പ്ര​വാ​സി വ്യ​വ​സാ​യി പാ​റ​യി​ൽ സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്​​ത സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​െ​വ​യാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​​െൻറ വാ​ക്കാ​ൽ നി​രീ​ക്ഷ​ണം.

കെ​ട്ടി​ട​ത്തി​ന്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തും അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മി​ല്ലാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി ​ഒ​​ട്ടേ​റെ ഹ​ര​ജി​ക​ൾ കോ​ട​തി​ക​ളി​ലെ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടി​വ​ന്ന അ​പൂ​ർ​വ സാ​ഹ​ച​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ത്യം പു​റ​ത്തു​വ​ര​ണം. യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് കോ​ട​തി​ക്ക് അ​റി​യ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണ്. മ​നഃ​പൂ​ർ​വം സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​താ​ണോ അ​കാ​ര​ണ​മാ​യി വൈ​കി​യ​താ​ണോ​യെ​ന്ന് ക​ണ്ടെ​ത്ത​ണം. 

അ​നു​മ​തി​ക​ൾ​ക്ക്​ സം​രം​ഭ​ക​ർ നെ​ട്ടോ​ട്ട​മോ​ടേ​ണ്ടി​വ​രു​ന്ന ദു​ര​വ​സ്ഥ നി​ക്ഷേ​പ​ങ്ങ​ളെ ബാ​ധി​ക്കും. അ​പേ​ക്ഷ​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ക​യോ ത​ള്ളി​ക്ക​ള​യു​ക​യോ ചെ​യ്യ​ണം. തീ​രു​മാ​ന​മെ​ടു​ക്കാ​തെ മൗ​നം​പാ​ലി​ക്കു​ന്ന​ത് ഗു​രു​ത​ര തെ​റ്റാ​ണ്. നി​ക്ഷേ​പ​ക​രെ വ​ട്ടം​ക​റ​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ധാ​രാ​ള​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ സ​മ​ഗ്ര വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യും പ്ര​വാ​സി വ്യ​വ​സാ​യി​യും ത​മ്മി​ലു​ണ്ടാ​യ ആ​ശ​യ​വി​നി​മ​യ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്ക​ണം. 

മ​രി​ച്ച​വ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ട് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി വാ​ക്കാ​ൽ നി​ർ​ദേ​ശി​ച്ചു.സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ​പോ​ലും അ​നാ​വ​ശ്യ രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ വി​ക​സ​നം ത​ട​യു​ന്ന​താ​യി സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. സാ​ജ​ൻ രാ​ഷ്​​ട്രീ​യ​നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ച​ത് ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണം കൈ​യാ​ളു​ന്ന​വ​ർ​ക്ക് രു​ചി​ക്കാ​ത്ത​തി​നാ​ലാ​ണ് ആ​വ​ർ​ത്തി​ച്ചു​ള്ള അ​പേ​ക്ഷ അ​വ​ർ നി​ര​സി​ച്ച​തെ​ന്ന ആ​രോ​പ​ണ​വും ഹ​ര​ജി​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

Loading...
COMMENTS