ലീവിന് നാട്ടിലെത്തിയ പ്രവാസി നെടുമ്പാശ്ശേരി വിമാനത്താവളത്തില് കുഴഞ്ഞ് വീണ് മരിച്ചു
text_fieldsഅങ്കമാലി: റിയാദില് നിന്ന് ലീവിന് നാട്ടിലേക്ക് വരുകയായിരുന്ന പ്രവാസി നെടുമ്പാശ്ശേരി വിമാനത്താവളത്തില് കു ഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം ചേളാരി പറമ്പില് പീടിക അറക്കല് വീട്ടില് അബ്ദുല്ലത്തീഫിെൻറയും, സാറാബീവിയുടെയും മകന് മുഹമ്മദ് ഷംസുദ്ദീനാണ് (43) മരിച്ചത്.
ഞായറാഴ്ച ഉച്ചക്ക് 12മണിയോടെ ശ്രീലങ്കന് എയര്ലൈന്സിലാണ് നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്ന്ന് ലഗേജുമായി എയര്പോര്ട്ടില് നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്.ടി.സി ലോ ഫ്ളോര് ബസില് കയറിയ ഉടനെയാണ് കുഴഞ്ഞ് വീണത്.
ഉടനെ എയര്പോര്ട്ടിെൻറ ആംബുലന്സില് അങ്കമാലി എല്.എഫ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി ജുമാമസ്ജിദില് കുളിപ്പിച്ചശേഷം ബന്ധുക്കെളത്തെി സന്ധ്യയോടെ നാട്ടിലേക്ക് കൊണ്ട് പോകും. ദമാമിലുള്ള മാതാപിതാക്കള് എത്തിയ ശേഷം ഖബറടക്കം തിങ്കളാഴ്ച രാവിലെ പറമ്പില് പീടിക കുന്നത്ത് ജുമാമസ്ജിദ് ഖബര്സ്ഥാനില് നടക്കും. ഭാര്യ: സലീന. മക്കള്: ഷമാസ് അഹമ്മദ്, ഷൈമ ജുമാന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
