ആന്തൂർ: നടപടിയെടുക്കുമെന്ന് പാർട്ടി ഉറപ്പ് നൽകി -സാജൻെറ ഭാര്യ
text_fieldsകണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടി എടുക്കുമെന്ന് സി.പി.എം ഉറപ്പ് നൽകി യതായി ഭാര്യ ബീന. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളയെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പാർട്ടിയോട് ആവ ശ്യപ്പെട്ടിട്ടുണ്ട്. ഇനിയാർക്കും ഇങ്ങനെയൊരു ഗതി വരരുതെന്നാണ് ആഗ്രഹമെന്നും ബീന പറഞ്ഞു. അതേസമയം, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ കുറിച്ച് ചർച്ച ചെയ്യാൻ സി.പി.എം ജില്ലാ കമ്മിറ്റി ജൂൺ 29ന് യോഗം ചേരും.
പ്രവാസി വ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർേപഴ്സൻ പി.കെ. ശ്യാമളക്കെതിരെ പാർട്ടി നടപടി വന്നേക്കുമെന്ന് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദെൻറ ഭാര്യയായ ശ്യാമള പാർട്ടി ജില്ല കമ്മിറ്റി അംഗമാണ്. ഇവർക്കെതിരായ നടപടിക്കാര്യം ചർച്ച ചെയ്യാൻ സി.പി.എം കണ്ണൂർ ജില്ല നേതൃയോഗം ചേരാനും തീരുമാനിച്ചിരുന്നു.
നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പ്രശ്നം തണുപ്പിക്കാനുള്ള നീക്കത്തിൽ കടുത്ത വിമർശനമാണ് പാർട്ടിക്ക് അകത്തും പൊതുസമൂഹത്തിലും ഉണ്ടായത്. മാത്രമല്ല, നഗരസഭ ചെയർേപഴ്സനിൽ നിന്നുണ്ടായ കടുത്തവാക്കുകളാണ് സാജെന ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കുടുംബം ഉറച്ചു നിന്നതോടെ ശ്യാമളക്കെതിരെ നടപടിക്കുള്ള സാധ്യത ഏറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
