Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ എൻ.പി.ആർ...

കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ല; സംസ്ഥാന സർക്കാർ ഉത്തരവിറക്കി

text_fields
bookmark_border
NPR
cancel
Listen to this Article

തിരുവനന്തപുരം: കേരളത്തില്‍ ഒരു കാരണവശാലും എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ സെന്‍സസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കാനുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ 2019 ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

പുതിയ സെന്‍സസിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ രാജ്യത്താകെ സെന്‍സസ് നടപടികള്‍ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തില്‍ സെന്‍സസിനൊപ്പം നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ കൂടി നടത്തിയേക്കും എന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഒരു കാരണവശാലും എൻ.പി.ആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഉത്തരവില്‍ സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 20-12-2019 മുതല്‍ നിര്‍ത്തിവെച്ചിരിക്കുന്നതായി പ്രഖ്യാപിക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nprPinarayi Vijayan
News Summary - NPR will not be implemented in Kerala; State government issues order
Next Story