Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.പി.ആറിന് അധ്യാപകരെ...

എൻ.പി.ആറിന് അധ്യാപകരെ തേടി കൊടുവള്ളി നഗരസഭയും കത്തുനൽകി

text_fields
bookmark_border
npr-koduvally-municipality.jpg
cancel

കൊ​ടു​വ​ള്ളി: എ​ൻ.​പി.​ആ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​രു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി കൊ​ടു​ വ​ള്ളി ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്ക് ക​ത്ത​യ​ച്ചു. 2021ലെ ​സെ​ൻ​സ​സ് ന​ട​പ​ടി​ക് ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ൻ​സ​സ് എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ​യും സൂ​പ്പ​ർ​വൈ​സ​റു​ടെ​യും ലി​സ്​​റ്റ്​ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ൽ​കി​യ ക​ത്തി​നൊ​പ്പ​മാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സെ​ൻ​സ​സ് ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്നും ല​ഭി​ച്ച ഉ​ത്ത​ര​വി​​െൻറ പ​ക​ർ​പ്പ​ട​ക്കം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ 21ന് ​ക​ത്ത​യ​ച്ച​ത്. മൂ​ന്നു ദി​വ​സ​ത്തി​ന​കം മ​റു​പ​ടി അ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ക​ത്ത് പ​ത്ത് സ്കൂ​ളു​ക​ൾ​ക്കാ​ണ് ന​ൽ​കി​യ​ത്. ഇ​തി​ൽ മൂ​ന്ന് സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ സെ​ക്ര​ട്ട​റി​ക്ക് മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ത്തി​നൊ​പ്പ​മ​യ​ച്ച ഉ​ത്ത​ര​വി​ൽ എ​ൻ.​പി.​ആ​ർ പു​തു​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​ണെ​ന്നും പ​റ​യു​ന്നു​ണ്ട്.

ഈ ​മാ​സം 14നാ​ണ് ആ​ദ്യം തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള സെ​ൻ​സ​സ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​പ​റേ​ഷ​നി​ൽ​നി​ന്ന്​ ന​ഗ​ര​സ​ഭ​യി​ലേ​ക്ക്​ ക​ത്തു വ​ന്ന​ത്. 25ന് ​വീ​ണ്ടും ക​ത്തു​വ​ന്ന​താ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സെ​ൻ​സ​സി​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള പ്ര​ത്യേ​ക ഫോം (​അ​ന​ക്സ​ർ -2) സ്കൂ​ളു​ക​ളി​ലേ​ക്ക് അ​യ​ച്ച​തി​നൊ​പ്പം ജ​നു​വ​രി 14ന് ​ഇ​റ​ക്കി​യ ഉ​ത്ത​ര​വി​​െൻറ പ​ക​ർ​പ്പും കൂ​ടി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്ക് അ​യ​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ൻ.​പി.​ആ​ർ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ്​ സ്കൂ​ളു​ക​ൾ​ക്ക് ക​ത്ത​യ​ച്ച സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പി​​െൻറ കൂ​ടെ എ​ൻ.​പി.​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഉ​ദ്യാ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ജ​നു​വ​രി 16ന് ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ൻ.​പി.​ആ​ർ നി​ർ​ത്തി​വെ​ച്ചെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ക​ണ​ക്കെ​ടു​പ്പി​ന് അ​ധ്യാ​പ​ക​രു​ടെ പേ​ര് നി​ർ​ദേ​ശി​ക്കാ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി ജ​നു​വ​രി 13ന് ​താ​മ​ര​ശ്ശേ​രി ത​ഹ​സി​ൽ​ദാ​ർ ക​ത്ത​യ​ച്ച​ത് വി​വാ​ദ​ത്തി​ന്​ വ​ഴി​വെ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ എ​ല്ലാ ന​ട​പ​ടി​ക​ളും നി​ർ​ത്തി​വെ​ച്ച​താ​യി കാ​ണി​ച്ച് പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ 16ന് ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKoduvally Municipalitynpr
News Summary - npr; koduvally municipality gave letter seeks teachers -kerala news
Next Story