Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരുന്നുവില നിയന്ത്രണം:...

മരുന്നുവില നിയന്ത്രണം: കാമ്പയിനുമായി എൻ.പി‌.പി‌.എ

text_fields
bookmark_border
മരുന്നുവില നിയന്ത്രണം: കാമ്പയിനുമായി എൻ.പി‌.പി‌.എ
cancel
പാ​ല​ക്കാ​ട്​: വി​ല നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ചും വി​ല നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​രു​ന്നു​ക​ളെ​ക്കു​റി ​ച്ചും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ നാ​ഷ​ന​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സി​ങ്​ അ​തോ​റി​റ്റി (എ​ൻ‌.​പി.‌​പി.‌​എ) കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച്​ രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ​​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​ബോ​ധം ന​ൽ​കും. ഫാ​ർ​മ​സി​സ്​​റ്റു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ഫാ​ർ​മ​സി സ്ഥാ​പ​ന​ങ്ങ​ൾ, ഉ​പ​ഭോ​ക്തൃ അ​സോ​സി​യേ​ഷ​നു​ക​ൾ, എ​ൻ‌.​ജി‌.​ഒ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ്രൈ​സി​ങ്​ അ​തോ​റി​റ്റി​യു​ടെ സ​​ന്ദേ​ശ​മെ​ത്തി​ക്കും. 2013ലെ ​മ​രു​ന്നു​വി​ല നി​യ​ന്ത്ര​ണ ഓ​ർ​ഡ​റി​ന് കീ​ഴി​ലു​ള്ള, ഷെ​ഡ്യൂ​ൾ ചെ​യ്ത മ​രു​ന്നു​ക​ളു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്​ അ​തോ​റി​റ്റി​യാ​ണ്.

വി​ല നി​രീ​ക്ഷി​ക്കു​ന്ന​തും അ​വ ന​ട​പ്പാ​ക്കു​ന്ന​തും അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ലാ​ണ്. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​ൻ എ​ൻ.​പി.​പി.​എ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​െ​ട നി​ര​വ​ധി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച്​ ജ​ന​ങ്ങ​ളി​ലേ​ക്ക്​ വേ​ണ്ട​വി​ധം വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ ചൂ​ഷ​ണം കു​റ​ക്കാ​മെ​ന്നാ​ണ്​ എ​ൻ.​പി.​പി.​എ ക​രു​തു​ന്ന​ത്. ​ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ, ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക്, യൂ​ട്യൂ​ബ്, ഇ​ൻ​സ്​​റ്റ​ഗ്രാം തു​ട​ങ്ങി​യ സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ്​ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ക്കും. ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലും പ​ത്ര​ങ്ങ​ളി​ലും പ​ര​സ്യം ന​ൽ​കും. ഇ​തോ​ടൊ​പ്പം വി​ല നി​യ​ന്ത്ര​ണ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മ​രു​ന്നു​ക​ളി​ൽ ക​മ്പ​നി​ക​ൾ ക്ര​മ​ക്കേ​ട്​ ന​ട​ത്തു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ സം​സ്ഥാ​ന​ത​ല​ത്തി​ൽ നി​രീ​ക്ഷ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​നും എ​ൻ.​പി.​പി.​എ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സെ​പ്​​റ്റം​ബ​റി​ൽ കേ​ര​ള​ത്തി​ൽ ഇ​ത്​ നി​ല​വി​ൽ​വ​രും.

സ​ഹ​ക​ര​ണ സം​ഘം മാ​തൃ​ക​യി​ൽ ​ൈപ്ര​സ്​ മോ​ണി​റ്റ​റി​ങ്​ ആ​ൻ​ഡ്​​ റി​സോ​ഴ്​​സ്​ യൂ​നി​റ്റ്​​സ് (പി.​എം.​ആ​ർ.​യു) എ​ന്ന പേ​രി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന സ​മി​തി പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും രോ​ഗി​ക​ളു​ടെ​യും പ​രാ​തി പ​രി​ഗ​ണി​ക്കു​ക​യും വി​ല നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കാ​ൻ ഇ​ട​പെ​ടു​ക​യും ചെ​യ്യും. ആ​രോ​ഗ്യ സെ​ക്ര​ട്ട​റി, കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ എം.​ഡി, സം​സ്ഥാ​ന ഡ്ര​ഗ്​ ക​ൺ​ട്രോ​ള​ർ തു​ട​ങ്ങി​യ​വ​രാ​ണ്​ സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ. അ​ഞ്ചു​വ​ർ​ഷ​മാ​ണ്​ സ​മി​തി കാ​ലാ​വ​ധി. അ​ർ​ബു​ദ മ​രു​ന്നു​ക​ള​ട​ക്കം 348 അ​വ​ശ്യ മ​രു​ന്നു​ക​ളാ​ണ് വി​ല നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തി​​െൻറ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsNPPAmalayalam news
News Summary - nppa-to reduce medicine tablet price-kerala news
Next Story