കേരളത്തിലിപ്പോള്‍ ജനാധിപത്യമില്ല -എം.എം. ഹസൻ
text_fieldsഎം.എം. ഹസൻ
കാട്ടാക്കട: കേരളത്തിലിപ്പോള്‍ ജനാധിപത്യമില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസൻ. സർക്കാറിന്റെ ആസ്തികൾ വിറ്റുതുലക്കുന്ന സർക്കാറാണ് പിണറായിയുടേത്.
കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ് ഓപറേറ്റിങ് സെൻറർ തീരുമാനം പിൻവലിച്ച് ഡിപ്പോ ആയി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന അമ്പത് മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപവാസം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാംലാൽ വെളിയംകോട്, വൈസ് പ്രസിഡന്റ് ശ്രീകാന്ത്, മണ്ഡലം പ്രസിഡന്റ് ഗൗതം, സെക്രട്ടറിമാരായ അജു വിളപ്പിൽ, ജിതൻ എന്നിവരെ ഷാൾ അണിയിച്ചു. സംസ്ഥാന സെക്രട്ടറി റിജി റഷീദ്, മലയിൻകീഴ് ഷാജി, കിരൻദേവ്, ബിജു ചെറുകോട്, കെ.പി.സി.സി അംഗം ആർ.വി. രാജേഷ്, മലയിൻകീഴ് വേണുഗോപാൽ, ഡി.സി.സി ഭാരവാഹികളായ കാട്ടാക്കട സുബ്രഹ്മണ്യൻ, എം.ആർ. ബൈജു, മനീഷ് രാജ്, മുത്തു കൃഷ്ണൻ, എൽ. അനിത, പേയാട് ശശി, വണ്ടന്നൂർ സദാശിവൻ, എം.എം. അഗസ്റ്റിൻ, കാട്ടാക്കട രാജു, വി.എസ്. അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

