Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനൗഷാദി​ന്​ നന്മയുടെ...

നൗഷാദി​ന്​ നന്മയുടെ പെരുന്നാൾ ആഘോഷം

text_fields
bookmark_border
നൗഷാദി​ന്​ നന്മയുടെ പെരുന്നാൾ ആഘോഷം
cancel

കൊ​ച്ചി: ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് കാ​ലി​ക്കീ​ശ​യു​മാ​യി റി​യാ​ദി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​യ ദി​വ​സം നൗ​ഷ ാ​ദി​ന് ഇ​ന്നും നൊ​മ്പ​ര​മു​ള്ള ഒാ​ർ​മ​യാ​ണ്. ‘‘വ​ട്ട​പ്പൂ​ജ്യ​മാ​യി​രു​ന്നി​ട​ത്തു​നി​ന്നാ​ണ് ഞാ​ൻ വ​ഴി ​യോ​ര ക​ച്ച​വ​ട​ത്തി​ലൂ​ടെ ക​ര​ക​യ​റി​യ​ത്. മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യ​തും അ​ല്ല​ലി​ല്ലാ​ത്ത ജീ​വി​തം ത ി​രി​ച്ചു​പി​ടി​ച്ച​തും അ​ങ്ങ​നെ​ത​ന്നെ. വി​ൽ​ക്കാ​ൻ വെ​ച്ചി​രു​ന്ന തു​ണി​ത്ത​ര​ങ്ങ​ൾ ദു​രി​ത​ബാ​ധി​ത​ർ​ ക്ക്​ ചാ​ക്കി​ലാ​ക്കി കൊ​ടു​ക്കു​മ്പോ​ൾ അ​ക്കാ​ല​മാ​യി​രു​ന്നു എ​​െൻറ ഉ​ള്ളി​ൽ. കൊ​ടു​ത്ത​തി​െൻറ പേ​രി​ൽ എ​നി​ക്കൊ​രു ബു​ദ്ധി​മു​ട്ടു​മി​ല്ല. പെ​രു​ന്നാ​ൾ ക​ച്ച​വ​ട​ത്തി​​െൻറ തു​ക മു​ഴു​വ​ൻ കൊ​ടു​ത്തു. ഇ​നി​യും കൊ​ടു​ക്ക​ണം, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ജീ​വ​മാ​യി ഇ​റ​ങ്ങ​ണം’’ - താ​ൻ ചെ​യ്​​ത​ത്​ ഒ​രു സ്വാ​ഭാ​വി​ക പ്ര​വൃ​ത്തി മാ​ത്ര​മെ​ന്ന ഭാ​വ​ത്തി​ൽ നൗ​ഷാ​ദ്​ പ​റ​ഞ്ഞു. ത്യാ​ഗ​മാ​ണ് ബ​ലി​പെ​രു​ന്നാ​ളി​െൻറ സ​ന്ദേ​ശ​മെ​ന്ന് പ്ര​വൃ​ത്തി​യി​ലൂ​െ​ട തെ​ളി​യി​ച്ച നൗ​ഷാ​ദി​​െൻറ മ​ന​സ്സി​നെ നാ​ട്​ ​െ​ന​ഞ്ചേ​റ്റു​ക​യാ​ണ്.

എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ൽ ദു​രി​താ​ശ്വാ​സ​ത്തി​ന് സാ​മ​ഗ്രി​ക​ൾ തേ​ടി​യി​റ​ങ്ങി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ ഗോ​ഡൗ​ണി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ചാ​ക്കു​ക​ൾ നി​റ​യെ തു​ണി​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യ നൗ​ഷാ​ദി​നെ ന​ട​ൻ രാ​ജേ​ഷ്​ ശ​ർ​മ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് നാ​ട് അ​റി​ഞ്ഞ​ത്. ചെ​റി​യ ഗോ​ഡൗ​ണി​ൽ ഒ​ന്നും ബാ​ക്കി​വെ​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ചാ​ക്ക് നി​റ​ച്ച അ​ദ്ദേ​ഹ​ത്തി​ന് ബ​ലി​പെ​രു​ന്നാ​ൾ നി​ല​ക്കാ​ത്ത സ്നേ​ഹാ​ശം​സ​ക​ളു​ടേ​താ​യി​രു​ന്നു.

മൊ​ബൈ​ൽ ഫോ​ൺ ഇ​ട​ത​ട​വി​ല്ലാ​തെ ശ​ബ്​​ദി​ച്ചു​കൊ​ണ്ടി​രു​ന്നു. മ​മ്മൂ​ട്ടി​യും ജ​യ​സൂ​ര്യ​യും ക​ല​ക്​​ട​റു​മ​ട​ക്കം പ്ര​മു​ഖ​ർ വി​ളി​ച്ച്​ അ​ഭി​ന​ന്ദി​ച്ചു. ഒ​ന്നു േച​ർ​ത്തു​പി​ടി​ച്ചോ​ട്ടെ​യെ​ന്ന ചോ​ദ്യ​വു​മാ​യി ചെ​റി​യ ന​ട​പ്പു​വ​ഴി ക​ട​ന്ന് നൗ​ഷാ​ദി​െൻറ മാ​ലി​പ്പു​റ​ത്തെ വീ​ട്ടി​ലേ​ക്കെ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​ന് പേ​ർ. എ​ല്ലാ​വ​രോ​ടും ഒ​റ്റ മ​റു​പ​ടി: ‘‘പ്ര​ശ​സ്തി​ക്ക് വേ​ണ്ടി​യ​ല്ല, പ​ട​ച്ച​വ​നെ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ത് ചെ​യ്ത​ത്​’’. ദു​ബൈ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ക്ഷ​ണ​വും നൗ​ഷാ​ദ്​ നി​ര​സി​ച്ചു. മു​മ്പും പ​ല​ത​വ​ണ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള ആ​ളാ​ണ് നൗ​ഷാ​ദെ​ന്ന്​ ഭാ​ര്യ നി​സ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഫ​ർ​സാ​ന, ഫ​ഹ​ദ്​ എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ.


നൗഷാദി​​െൻറ നന്മക്ക്​ ഡാവിഞ്ചിയുടെ ആദരം
കൊടുങ്ങല്ലൂർ: വിൽപനക്ക്​ സൂക്ഷിച്ച വസ്​ത്രമെല്ലാം പ്രളയബാധിതർക്ക്​ വാരിക്കോരി നൽകി നാടി​​െൻറ സ്നേഹാദരം ഏറ്റുവാങ്ങിയ മാലിപ്പുറം സ്വദേശി നൗഷാദിന്​ ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷി​​െൻറ സവിേശഷ ആദരം. സ്വന്തം വീടും പരിസരവും വെള്ളം കയറി ചളി നിറഞ്ഞ്​ കിടക്കുന്നതിനിടെയായിരുന്നു സുരേഷ്​, താനും ഭാര്യയും മക്കളും ഉപയോഗിക്കുന്ന വസ്ത്രങ്ങൾ കൊണ്ട്​ വീടിനകത്ത്​ നൗഷാദ്​ എന്ന നന്മമരം രൂപപ്പെടുത്തിയത്. നിലത്ത് 12 അടി വലുപ്പത്തിലാണ്​ രചന.
ത​​െൻറ വീട്ടിലെ ചെളിയും ചവറും വൃത്തിയാക്കുന്ന സമയത്താണ് നൗഷാദി​​െൻറ നന്മക്ക്​ ആദരമായി ചിത്രം വരക്കണമെന്നു തോന്നിയതെന്ന്​ സുരേഷ്​ പറഞ്ഞു. സ്വന്തം സമ്പാദ്യമായ തുണി ദാനം ചെയ്ത അദ്ദേഹത്തി​​െൻറ നല്ല മനസ്സിന്‌ തുണി തന്നെയല്ലേ ഉചിതമായ മാധ്യമം, സുരേഷ്​ ​േഫസ്​ ബുക്കി, എഴുതി.


Show Full Article
TAGS:noushad kerala flood kerala flood 2019 
Next Story