ഷാജി കോഴ വാങ്ങിയിട്ടുണ്ട് –മുൻ ലീഗ് നേതാവ്
text_fieldsകണ്ണൂർ: അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിച്ചതിന് കെ.എം. ഷാജി എം.എൽ.എ 25 ലക്ഷം വാ ങ്ങിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുസ്ലിം ലീഗ് മുൻ നേതാവ് നൗഷാദ് പൂതപ്പാറ. ഷാജിക്കെതിരെ പരാതി ഉന്നയിച്ചതിനാണ് വിശദീകരണം പോലും ചോദിക്കാതെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ഷാജി പണം കൈപ്പറ്റിയെന്ന് സ്കൂൾ മാനേജർ തന്നോട് പറഞ്ഞിട്ടുണ്ട്്. അക്കാര്യം പാർട്ടിയിലാണ് പറഞ്ഞത്. നേതൃത്വം അംഗീകരിച്ചില്ല. കോഴ വിവരം ചോർത്തിയിട്ടില്ല. പാർട്ടിയിലെ ഷാജിയുടെ ശത്രുക്കൾ ആരോ ചെയ്തതാകാം. പരാതിയുമായി ഷാജിക്ക് പിന്നാലെ പോയിട്ടുമില്ല.
വിജിലൻസ് അന്വേഷിച്ചപ്പോൾ അറിയാവുന്ന വിവരങ്ങൾ പറഞ്ഞിട്ടുണ്ട്. ഇപ്പോഴെങ്കിലും േകസെടുത്ത് അന്വേഷിക്കുന്നത് നല്ലതാണെന്നും നൗഷാദ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
