നൗഷാദ് വധം: മുഖ്യ ആസൂത്രകൻ കാരി ഷാജി അറസ്റ്റിൽ
text_fieldsചാവക്കാട്: ജൂലൈ 30ന് വൈകീട്ട് ആറരയോടെ കോണ്‍ഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില ്‍ മുഖ്യപ്രതി പുന്ന അറയ്ക്കൽ വീട്ടിൽ ജലാലുദ്ദീൻ എന്ന കാരി ഷാജി (42) അറസ്റ്റിൽ. കൃത്യത്തിന്ശേഷം ഒളിവിൽപോയ എസ്. ഡി.പി.ഐ പ്രവർത്തകനായ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സംഭവത്തിന് തൊട്ട് മുമ് പ് കാരി ഷാജിയും നൗഷാദും പുന്നയിൽ ഒരു സമയത്ത് ഉണ്ടായിരുന്നു. ഷാജി ആരോടോ മൊബൈലിൽ സംസാരിച്ചേശഷമാണ് ഏഴ് ബൈക്കുകളിലെത്തിയ സംഘം ആക്രമണം ആരംഭിച്ചതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. കൃത്യത്തിനു ശേഷം രക്ഷപ്പെടുന്നതിനിടെ ഒരു ബൈക്ക് തെന്നി വീണപ്പോൾ ഓടിച്ചെന്ന് പിടിച്ച് നേരേയാക്കിയത് ഷാജിയാണത്രെ.
കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍ (26), പോപ്പുലര്‍ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡൻറ് പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീര്‍ (30), പോപ്പുലര്‍ ഫ്രണ്ട് ജില്ല കമ്മിറ്റി അംഗം ചെറുതുരുത്തി സ്വദേശി വെട്ടിക്കാട്ടിരി ഇരക്കാട്ടില്‍ മുഹമ്മദ് മുസ്തഫ (37), പോപ്പുലര്‍ ഫ്രണ്ട് ചാവക്കാട് ഡിവിഷന്‍ മുന്‍ പ്രസിഡൻറ് പാലയൂര്‍ സ്വദേശി കരിപ്പയില്‍ ഫാമിസ് അബൂബക്കര്‍ (43), ഗുരുവായൂര്‍ കോട്ടപ്പടി കറുപ്പം വീട്ടില്‍ ഫൈസല്‍(37) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടന്ന് 40 ദിവസത്തിനുള്ളിൽ ആറ് പ്രതികളേയാണ് പൊലീസ് പിടിച്ചത്. ഇതിൽ രണ്ട് പ്രതികൾക്കെതിരേയുള്ള കുറ്റം ഗൂഢാലോചനയാണ്. നൗഷാദിനേയും കൂട്ടുകാരേയും വെട്ടുമ്പോൾ കാരി ഷാജി സ്ഥലത്തുണ്ടായിരുന്നുവെന്നല്ലാതെ വെട്ടിയ സംഘത്തിലില്ലെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തലും. കേസിൽ ഏഴ് ബൈക്കുകളിലെത്തിയ 14 ലേറെ പ്രതികളുണ്ടെന്നാണ് നാട്ടുകാർ ആദ്യം തന്നെ വിശദമാക്കിയത്. സംഭവത്തിൽ സംഘം സഞ്ചരിച്ച ബൈക്കുകളോ വെട്ടി പരിക്കേൽപ്പിച്ച ആയുധങ്ങളോ ഇതുവരെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
