മരുന്നടിക്കാത്ത മാമ്പഴവുമായി നൗഷാദ് ഇനി മാര്‍ക്കറ്റിലേക്ക് വരില്ല
text_fieldsകായംകുളം: പച്ചക്കറി-പഴം വില്‍പനയിലെ തീവെട്ടിക്കൊള്ളക്ക് തടയിട്ട് ശ്രദ്ധേയനായ നൗഷാദ് കച്ചവടത്തിനായി ഇനി കായംകുളം മാര്‍ക്കറ്റിലേക്ക് വരില്ല. കച്ചവടച്ചരക്കിനായുള്ള യാത്രക്കിടെ മധുര-തിരുനല്‍വേലി റോഡിലുണ്ടായ അപകടത്തിലാണ് കായംകുളം കൊറ്റുകുളങ്ങര ചെങ്കിലാത്ത് തെക്കതില്‍ നൗഷാദ് അഹമ്മദും (38) കടയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂര്‍ സ്വദേശി അനുവും (28) മരിച്ചത്.
ഉറവിടത്തില്‍നിന്ന് ഉല്‍പന്നങ്ങള്‍ ശേഖരിച്ച് വില കുറച്ച് വില്‍ക്കുന്നതിലൂടെയാണ് നൗഷാദ് ശ്രദ്ധിക്കപ്പെട്ടത്.
സാധനങ്ങളുടെ ഗുണമേന്മയും വിലക്കുറവും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിപ്പിച്ചിരുന്നത്. വിലകുറച്ച് വിറ്റതിന്‍െറ പേരില്‍ മറ്റ് വ്യാപാരികള്‍ നല്‍കിയ പരാതിയില്‍ ഇദ്ദേഹത്തിന് പൊലീസ് സ്റ്റേഷനും കയറേണ്ടിവന്നു. വിഷയത്തില്‍ പൊലീസ് തനിക്കെതിരെ നടത്തുന്ന അനീതി സംബന്ധിച്ച് വിഡിയോ തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് പത്ത് ലക്ഷത്തോളം പേരാണ് കണ്ടത്. സാമൂഹികമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെയാണ് ഇതില്‍നിന്ന് പൊലീസ് പിന്മാറിയത്.
രാസപ്രയോഗങ്ങളില്ലാത്ത പഴക്കച്ചവടവും ഇദ്ദേഹത്തെ വേറിട്ട സാനിധ്യമാക്കി. പഴവര്‍ഗങ്ങളും പച്ചക്കറിയുമെല്ലാം തോട്ടത്തോടെ വിലക്കെടുത്ത് എത്തിക്കുന്നതാണ് വിലക്കുറവിന് കാരണമായത്. ലാഭത്തിന്‍െറ ഒരു വിഹിതം സേവന മേഖലയിലും ചെലവഴിക്കുമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ഒരു വിഹിതവുമായി പോയിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മകള്‍ ഹന്ന ഫാത്തിമയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നു.
സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്ന നൗഷാദ് മകള്‍ക്കുള്ള പിറന്നാള്‍ സന്ദേശമാണ് അവസാനമായി പോസ്റ്റ് ചെയ്തത്. ഭാര്യ: ഹസീന. മറ്റൊരു മകള്‍: ഐഷ ഫാത്തിമ. മാതാവ്: ഹലീമ.
നൗഷാദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
