Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രിട്ടനിൽ വാഹനാപകടം:...

ബ്രിട്ടനിൽ വാഹനാപകടം: മരിച്ചവരിൽ രണ്ട്​ കോട്ടയം സ്വദേശികൾ

text_fields
bookmark_border
ബ്രിട്ടനിൽ വാഹനാപകടം: മരിച്ചവരിൽ രണ്ട്​ കോട്ടയം സ്വദേശികൾ
cancel
camera_alt???? ????????, ???????????

കോട്ടയം: ബ്രിട്ടനിലെ നോട്ടിങ്​ഹാമിൽ മിനി ബസ്​ അപകടത്തിൽ മരിച്ചവരിൽ കോട്ടയം സ്വദേശികളായ രണ്ടുപേരും. പാലാ ചേർപ്പുങ്കൽ കടുക്കുന്നേൽ ജോസഫി​​​െൻറ (ഒൗത) മകൻ സിറിയക്​ ജോസഫ്​ (ബെന്നി-52), വിപ്രോയിൽ എൻജിനീയറായ കോട്ടയം ചാന്നാനിക്കാട്​ ഇരുപ്പപുഴ പരേതനായ രാജീവ്​കുമാറി​​​െൻറ മകൻ ഋഷി രാജീവ്​ (28) എന്നിവരാണ്​ മരിച്ചത്​. ബ്രിട്ടനിലെ മോ​േട്ടാവേയ​​ുടെ സൗത്ത്​ ബൗണ്ട്​ കാര്യേജ്​ വേയിൽ മിനി ബസും രണ്ട്​ ട്രക്കുകളും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ മലയാളികളടക്കം എട്ടുപേരാണ്​ മരിച്ചത്​. ഇതിൽ ആറ്​ തമിഴ്​നാട്​ സ്വദേശികളുണ്ട്​. 

ശനിയാഴ്​ച പുലർച്ച 3.15നാണ്​ അപകടം.അപകടത്തിൽപെട്ട അഞ്ചുവയസ്സുള്ള കുട്ടി രക്ഷപ്പെട്ടതായും നാലുപേരുടെ നില ഗുരുതരമാണെന്നുമാണ്​ ബന്ധുക്കൾക്ക്​ ലഭിച്ച വിവരം. 16 വർഷമായി നോട്ടിങ്ഹാമിൽ താമസിക്കുന്ന ബെന്നി ‘എ.ബി.സി ട്രാവൽസ്​’ എന്ന എയർപോർട്ട്​, വിനോദയാത്ര സർവിസ്​ നടത്തുകയാണ്​. ബെന്നിയുടെ വാഹനം വാടകക്കെടുത്ത്​ നോട്ടിങ്ഹാമിൽനിന്ന്​ ലണ്ടനിലേക്ക്​ വരുകയായിരുന്ന വിപ്രോയിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 13 പേരാണ്​ വാഹനത്തിലുണ്ടായിരുന്നത്​. ബ്രിട്ടനിൽ മൂന്നുദിവസം അവധിയായതിനാൽ ലണ്ടനിലെത്തി വെംബ്ലിയിൽനിന്ന്​ സ്​റ്റാർ ടൂർസ്​ ആൻഡ്​ ട്രാവൽസ്​ കമ്പനി വഴി അഞ്ചുദിവ​സ യൂറോപ്യൻ പര്യടനമായിരുന്നു സംഘത്തി​​​െൻറ ലക്ഷ്യം.

 ​നോട്ടിങ്ഹാം മലയാളി കൂട്ടായ്​മയുടെ നിറസാന്നിധ്യമായിരുന്നു ബെന്നി​. ഭാര്യ: നോട്ടിങ്ഹാം സിറ്റി ആശുപത്രി നഴ്​സും വെളിയന്നൂർ തടത്തിൽ കുടുംബാംഗവുമായ ആൻസി. മക്കൾ: വിദ്യാർഥികളായ ബെൻസൺ, ബെനീറ്റ്​. അടുത്തമാസം നാലിന്​ നാട്ടിലേക്ക്​ വരാനിരിക്കെയാണ്​ അപകടം. ഭാര്യയും മക്കളും ഏതാനും ദിവസം മുമ്പ്​ നാട്ടിലെത്തി മടങ്ങിയതാണ്​. പാലാ സ​​െൻറ്​ തോമസ്​ കോളജിൽ വിദ്യാർഥിയായിരിക്കെ കെ.എസ്​.സിയുടെ സജീവ പ്രവർത്തകനായിരുന്നു ബെന്നി. പ്രവാസി കേരള കോൺഗ്രസ്​ നോട്ടിങ്ഹാം ഷയർ യൂനിറ്റ്​ പ്രസിഡൻറ്​, നോട്ടിങ്​ഹാം മലയാളി അസോസിയേഷൻ പ്രസിഡൻറ്​, നോട്ടിങ്ഹാം സീറോ മലബാർ മാസ്​ സ​​െൻറർ ട്രസ്​റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. ബെന്നിയുടെ മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിക്കാൻ​ നടപടി പൂർത്തിയായിവരുകയാണെന്ന്​ ബന്ധുക്കൾ പറഞ്ഞു. 

പുതുപ്പള്ളി ​െഎ.എച്ച്​.ആർ.ഡിയിൽ പഠനം പൂർത്തിയാക്കിയശേഷമാണ്​ ഋഷിക്ക്​ ബംഗളൂരു വിപ്രോയിൽ ജോലികിട്ടിയത്​. തുടർന്ന്​ ഒരുവർഷത്തെ ഡെപ്യൂ​േട്ടഷനിൽ ജനുവരിയിലാണ്​ ബ്രിട്ടനിലേക്ക്​ പോയത്​. ബ്രിട്ടനിലെ മൂന്നുദിവസത്തെ അവധി ആഘോഷിക്കാൻ വിപ്രോയിലെ സുഹൃത്തുകൾക്കൊപ്പം യൂറോപ്യൻ പര്യടനസംഘത്തിൽ ചേരുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ എംബസിയടക്കമുള്ളവരുടെ സഹായം ബന്ധുക്കൾ തേടി. മാതാവ്​: ഉഷ. സ​േഹാദരങ്ങൾ: ദേവശ്രീ, അദ്വൈത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskeralitemalayalam newsnottinghamAccident NewsAccident News
News Summary - nottingham accident two keralite dead- Kerala news
Next Story