കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
text_fieldsനിധിൻ
പാലാ: നിരവധി മോഷണക്കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ടിപ്പർ അനീഷ് എന്ന വി.എസ്. നിധിനെയാണ് (33) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലാ ഇടമറുക് സ്വദേശിയായ യുവാവിന്റെ മോട്ടോർസൈക്കിൾ കൊട്ടാരമറ്റത്തുനിന്ന് മോഷ്ടിക്കുകയായിരുന്നു. പൊലീസ് പിന്തുടർന്നെങ്കിലും വാഹനം ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു.
തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചെങ്ങന്നൂരിൽനിന്നുമാണ് പിടികൂടിയത്. ടിപ്പർ അനീഷ് എന്നറിയപ്പെടുന്ന ഇയാൾ കൊല്ലം ഈസ്റ്റ്, ആലപ്പുഴ നോർത്ത്, തിരുവനന്തപുരം മെഡിക്കൽ കോളജ്, പോത്തൻകോട് സ്റ്റേഷനുകളിൽ മോഷണക്കേസുകളും കൂടാതെ കൊട്ടാരക്കരയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ചകേസിലും പ്രതിയാണ്.
പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ വി.എൽ. ബിനു, സി.പി.ഒമാരായ മഹേഷ്, അരുൺകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

