കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
text_fieldsകൊച്ചി:കുപ്രസിദ്ധ മോഷ്ടാവ് പൊലിസ് പിടിയിലായി. തലശ്ശേരി മൊകേരി കൂരാറ കടേപ്പുറം തെരുവ് ഭാഗത്ത് ചാലിൽ വീട്ടിൽ ഫാസിലിനെയാണ് (32) സെൻട്രൽ പൊലിസ് ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.കളമശ്ശേരി, കുത്തിയതോട്, അങ്കമാലി, കണ്ണൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കാർ മോഷണം, ബൈക്ക് മോഷണം,മാല പിടിച്ചുപറി, പോക്കറ്റടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഫാസിൽ.
ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.എറണാകുളത്ത് എത്തിയ ഇയാൾ ബസിൽ ഒരു സ്ത്രീയോട് മോശമായി പെരുമാറിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമീഷണർ ജയകുമാറിന്റെ നിർദേശപ്രകാരം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ ചോദ്യം ചെയ്തത്.
സെൻട്രൽ പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്. ഐ കെ.പി. അഖിൽ , സബ് ഇൻസ്പെക്ടർ സേവ്യർ ലാൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് ഇഗ്നേഷ്യസ് വിനോദ് സിവിൽ പൊലീസ് ഓഫിസർ ശ്യാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

