Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
ഭീഷണി ശബ്ദസന്ദേശം വൈറലായി സ്ത്രീ മണിക്കൂറുകൾക്കകം പിടിയിൽ
cancel

കട്ടപ്പന: വിവിധ ജില്ലകളിലായി അഞ്ഞൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി കട്ടപ്പനയില്‍ പിടിയില്‍. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷാണ് (43) പിടിയിലായത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങളിലാണ് ‍ മോഷണം നടത്തിയത്. കോഴിക്കോട്ട് ഒരു ദിവസം തന്നെ അഞ്ച് ക്ഷേത്രത്തിൽ ൾ മോഷണം നടത്തിയിട്ടുണ്ട്. ഇതോടൊപ്പം നിരവധി വാഹന മോഷണക്കേസിലും പ്രതിയാണ്. 20 വര്‍ഷത്തോളമായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കട്ടപ്പന പുതിയ ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ വ്യാഴാഴ്ച ചില്ലറ മാറാനെത്തിയ സജീഷിനെ പൊലീസ് സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് മോഷണങ്ങളുടെ ചുരുള്‍ അഴിഞ്ഞത്.ക്ഷേത്രങ്ങളിൽനിന്ന് മോഷണം നടത്തിക്കിട്ടിയ ചില്ലറ പൈസകളും മോഷ്ടിച്ച വാഹനങ്ങളുടേതെന്ന് കരുതുന്ന താക്കോലുകളും കണ്ടെടുത്തു. മലപ്പുറം ജില്ലയില്‍ 17, കോഴിക്കോട്- ഒമ്പത്, തൃശൂര്‍ - എട്ട്, പാലക്കാട് ഒന്ന് എന്നിങ്ങനെ കേസുകളുണ്ട്.

കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്‍, സ്‌പെഷല്‍ ടീം അംഗങ്ങളായ എസ്.ഐ സജിമോന്‍ ജോസഫ്, എസ്.സി.പി.ഒമാരായ പി.ജെ. സിനോജ്, ടോണി ജോണ്‍, സി.പി.ഒ വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തുടരന്വേഷണം കട്ടപ്പന എസ്.എച്ച്.ഒ വിശാല്‍ ജോണ്‍സണ്‍, എസ്.ഐ ദിലീപ് കുമാര്‍ എന്നിവര്‍ക്കാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Notorious temple thief arrested
Next Story