നിയമസഭയിലെ സംഘർഷം കാണിച്ച മാധ്യമങ്ങൾക്കും നോട്ടീസ്
text_fieldsതിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കും നോട്ടീസ്. അതി സുരക്ഷാ മേഖലയിൽ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്.
15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ നിയമസഭ പാസ് റദ്ദാക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്നാരോപിച്ച് ചില പ്രതിപക്ഷ എം.എൽ.എമാരുടെ പി.എമാർക്ക് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു.
ദൃശ്യങ്ങൾ ചിത്രീകരിച്ചവരിൽ ഭരണപക്ഷ എം.എൽ.എമാരുടെയും മന്ത്രിമാരുടെയും പേഴ്സനൽ സ്റ്റാഫും ഉണ്ടായിരുന്നു. അവരെ ഒഴിവാക്കിയാണ് മാധ്യമങ്ങൾക്കും പ്രതിപക്ഷ എം.എൽ.എമാർക്കും നിയമസഭ സെക്രട്ടറി നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

