കൽപറ്റ: സുൽത്താൻ ബത്തേരി കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനോട് ഫോണുകൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം. ഇക്കാര്യം കാണിച്ച് സുരേന്ദ്രന് നോട്ടീസ് നൽകി.
തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച രണ്ടു ഫോണുകൾ ഒരാഴ്ചക്കുള്ളിൽ ഹാജരാക്കണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ മത്സരിക്കാൻ സി.കെ. ജാനുവിന് സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. ഇതിൽ സുരേന്ദ്രൻ ഒന്നാം പ്രതിയാണ്.