എ.ഐ.ജി എസ്. ഹരിശങ്കറിന് നോട്ടീസ്
text_fieldsകോട്ടയം: കന്യാസ്ത്രീെയ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ വിധിയുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ എ.ഐ.ജി എസ്. ഹരിശങ്കറിന് നോട്ടീസ്. ഏറ്റുമാനൂർ സ്വദേശിയും യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മജീഷ് കെ. മാത്യു നൽകിയ ഹരജിയിലാണ് കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതിയുടെ നടപടി. ഏപ്രിൽ ഒന്നിന് ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതി ഉത്തരവ്.
വിചാരണക്കോടതിയുടെ വിധിക്കുപിന്നാലെ ബിഷപ് മുളയ്ക്കലിനെ കുറ്റമുക്തനാക്കിയത് ദൗർഭാഗ്യകരമാണെന്നും ഇന്ത്യൻ നീതിന്യായവ്യവസ്ഥയിലെ അത്ഭുതമാണെന്നും ഹരിശങ്കർ പ്രതികരിച്ചിരുന്നു. ഈ പരാമർശങ്ങൾ ജുഡീഷ്യറിയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. കോട്ടയം ജില്ല പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

