പിന്തുണച്ചത് രാഹുലിനെയല്ല, കേന്ദ്രം സ്വീകരിച്ച നിലപാടിനെയാണ് എതിർത്തത് -എം.വി. ഗോവിന്ദന്‍
text_fieldsഎം.വി. ഗോവിന്ദൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കല്ല സി.പി.എം പിന്തുണ നൽകിയതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വ്യക്തിപരമായി ആർക്കുമല്ല പിന്തുണ നൽകിയത്. രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെയാണ് എതിർത്തതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളോടുള്ള കേന്ദ്ര ഏജൻസികളുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. ഓരോ സംസ്ഥാനങ്ങളിലെയും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് നീക്കം. പശ്ചിമ ബംഗാളിലടക്കം സി.പി.എമ്മിന്‍റെ പ്രധാന എതിരാളി ബി.ജെ.പിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് ഉപതെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ ഇടതുപക്ഷം തയാറാണെന്ന് ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, വയനാട്ടിലെ ഉപതെരഞ്ഞെടുപ്പല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള നിയമപോരാട്ടമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടി രാജ്യത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഇന്ത്യൻ ജനാധിപത്യം അനുവദിക്കില്ല. അപ്പീൽ നൽകാൻ പോലും അവസരം നൽകാതെയാണ് അയോഗ്യനാക്കുന്നതെന്നും എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

