ഇനി മൊഴി നൽകാനില്ല; പ്രാണഭയമുണ്ട് -നിഖില
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐയുടെ പീഡനം സഹിക്കാനാവാതെ താൻ ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്പൊലീ സിന് വീണ്ടും മൊഴി കൊടുക്കാന്‍ താത്പര്യമില്ലെന്ന് യൂനിേവഴ്സിറ്റി കോളജിലെ മുൻ വിദ്യാർഥിനി നിഖില. ജീവനില്‍ ഭയമുണ്ടെന്നും പൊലീസിനെ വിശ്വാസമില്ലെന്നും നിഖില പറഞ്ഞു.
ആത്മഹത്യാ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ താൻ അന്നും ഇന്നും നിഷേധിച്ചിട്ടില്ല. പരാതിയില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. തനിക്ക് 18 വയസേ ആയിട്ടുള്ളൂ. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കേസിൻെറ പുറകെ പോകാൻ താത്പര്യമില്ല. നാടിൻെറ നിയമത്തേയും നിയമപാലകരേയും വിശ്വാസമില്ലെന്നും നിഖില കൂട്ടിച്ചേർത്തു.
കോളജിൽ അന്ന് പ്രശ്നമുണ്ടായപ്പോൾ തനിക്കൊപ്പം നില്‍ക്കാതെ ആത്മഹത്യാ ശ്രമത്തിൻെറ പേരില്‍ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. മൊഴിയെടുപ്പെല്ലാം വെറും പ്രഹസനമാണ്. കൂട്ടത്തിലുള്ള പൊലീസുകാരനെ മർദിച്ചിട്ടും നടപടിയെടുക്കാത്ത പൊലീസ് തൻെറ പരാതിയിൽ നടപടിയെടുക്കുമെന്നോ സംരക്ഷണം നൽകുമെന്നോ കരുതുന്നില്ല. തനിക്കൊരു കുടുംബമുണ്ട് അവരുടെ സുരക്ഷ കൂടി നോക്കേണ്ടതുണ്ടെന്നും മൊഴി കൊടുക്കാൻ താത്പര്യമില്ലെന്നും നിഖില പറഞ്ഞു.
