സേവനം സമയബന്ധിതമായി നൽകാത്തത് അഴിമതി -മന്ത്രി പി. രാജീവ്
text_fieldsകളമശ്ശേരി: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കിൽ അതും അഴിമതിയുടെ പരിധിയിൽ വരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സംസ്ഥാന വിവരാവകാശ കമീഷന് നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മുഖ്യ വിവരാവകാശ കമീഷണര്‍ വി. ഹരിനായര്‍ അധ്യക്ഷത വഹിച്ചു. വിവരാവകാശ നിയമത്തിന്റെ രണ്ടു പതിറ്റാണ്ടുകാലത്തെ സേവനങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്വയം വിചാരണക്ക് വിധേയമാക്കണമെന്ന് വിഷയം അവതരിപ്പിച്ച വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുല്‍ ഹക്കിം പറഞ്ഞു. കമീഷണര്‍മാരായ ഡോ.കെ.എം. ദിലീപ്, ഡോ.സോണിച്ചന്‍ പി. ജോസഫ്, അഡ്വ. ടി.കെ. രാമകൃഷ്ണന് എന്നിവര്‍ സംവാദം നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.