'ഇത് പവർ കട്ടല്ല, കെ-കട്ട്, ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…'; സർക്കാരിനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകോഴിക്കോട് : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാരിനും വൈദ്യുതി വകുപ്പിനും എതിരെ രാഹുൽ രംഗത്തെത്തിയത്.
"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" എന്നായിരുന്നു രാഹുലിന്റെ പരിഹാസം. സംസ്ഥാനത്ത് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വൈദ്യുതി നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ കൂട്ടുപിടിച്ച് രാഹുൽ വിമർശനം ഉന്നയിച്ചത്.
കഠിനമായ ചൂടിൽ ജനം വലയുമ്പോൾ വൈദ്യുതി ബോർഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാരിന്റെ കെ-റെയിൽ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ പേരിനൊപ്പമുള്ള 'കെ' ഉപയോഗിച്ച് വൈദ്യുതി തടസ്സത്തെ 'കെ-കട്ട്' എന്ന് വിളിച്ച രാഹുൽ, മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

