Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം...

പ്രളയം രാഷ്​ട്രീയവത്​കരിക്കാനില്ല -രാഹുൽ

text_fields
bookmark_border
പ്രളയം രാഷ്​ട്രീയവത്​കരിക്കാനില്ല -രാഹുൽ
cancel

കൊച്ചി: കേരളത്തിലെത്തിയത്​ പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങളുടെ ദുരിതം നേരിട്ട്​ മനസ്സിലാക്കാനാണെന്നും വിഷയം രാഷ്​ട്രീയവത്​കരിക്കാൻ താൽപര്യമില്ലെന്നും കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രം പ്രഖ്യാപിച്ച സഹായം അപര്യാപ്​തമാണെന്നും കൂടുതൽ സഹായത്തിന്​ കേരളത്തിന്​ അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

കേരളം വലിയൊരു ദുരന്തത്തി​​​െൻറ നടുവിലാണ്​. അത്​ രാഷ്​ട്രീയവത്​കരിച്ച്​ മുതലെടുപ്പ്​ നടത്തുക കോൺഗ്രസി​​​െൻറ ലക്ഷ്യമല്ല. ​ദുരന്തത്തെ അതിജീവിക്കാൻ കേരളം നടത്തുന്ന പ്രവർത്തനങ്ങളിൽ തനിക്ക്​ അഭിമാനമുണ്ട്​. കോൺഗ്രസ്​ ജനങ്ങൾക്കൊപ്പം നിൽക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകാൻ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയിട്ടുണ്ട്​. 

ജനങ്ങളുടെ പ്രയാസം അകറ്റാൻ ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ല. പ്രളയം മനുഷ്യനിർമിതമാണോ എന്ന ചോദ്യത്തോട്​ രാഷ്​ട്രീയമായി പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി. ദുരന്തത്തി​​​െൻറ കാരണക്കാർ ആരാണെന്ന്​​ ചർച്ച ചെയ്യേണ്ട സമയമല്ല ഇത്​. താൻ പല ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. ജനങ്ങൾ അങ്ങേയറ്റം ആശങ്കാകുലരാണ്​. അവർക്കിടയിൽ ജാതിയോ മതമോ രാഷ്​ട്രീയമോ ഒന്നുമില്ല. ദുരിതബാധിതർക്ക്​ നഷ്​ടപരിഹാരവും മറ്റു സഹായങ്ങളും എത്രയും വേഗം ലഭ്യമാക്കണമെന്ന്​ മുഖ്യമന്ത്രിയോടും അഭ്യർഥിച്ചിട്ടുണ്ട്​. 

ഗാഡ്​ഗിൽ റിപ്പോർട്ട്​ നടപ്പാക്കേണ്ടതിനെക്കുറിച്ച ചോദ്യത്തിന്​ ഇപ്പോഴത്തെ സാഹചര്യത്തിൽ അതേക്കുറിച്ച്​ പ്രതികരിക്കാനില്ലെന്നായിരുന്നു രാഹുലി​​​െൻറ മറുപടി. നാഗ്​പുർ കേന്ദ്രമായ പ്രത്യയശാസ്​ത്രവും എല്ലാ സംസ്​കാരങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളുന്ന പ്രത്യയശാസ്​ത്രവും തമ്മിൽ രാജ്യത്ത്​ ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൂല കാലാവസ്​ഥ കണക്കിലെടുത്ത്​ വയനാട്​ സന്ദർശനം ഒഴിവാക്കി കൊച്ചിയിൽനിന്ന്​ ഇടുക്കിയിലേക്കാണ്​ രാഹുൽ പോയത്​. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodheavy rainmalayalam newsRahul Gandhi
News Summary - Not Politicize the Calamity - Rahul Gandhi - Kerala News
Next Story