Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചി​കി​ത്സ​ക്കാ​യി...

ചി​കി​ത്സ​ക്കാ​യി പി​രി​ച്ച പ​ണം ത​ന്നി​ല്ലെ​ന്ന് കു​ടും​ബം; നി​ഷേ​ധി​ച്ച് ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ

text_fields
bookmark_border
ചി​കി​ത്സ​ക്കാ​യി പി​രി​ച്ച പ​ണം ത​ന്നി​ല്ലെ​ന്ന് കു​ടും​ബം; നി​ഷേ​ധി​ച്ച് ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ
cancel

ക​ല്‍പ​റ്റ: മ​ക‍െ‍ൻ​റ ചി​കി​ത്സ​ക്കാ​യി പി​രി​ച്ചെ​ടു​ത്ത പ​ണം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നാ​യ ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ പൂ​ർ​ണ​മാ​യി ത​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം. മാ​ന​ന്ത​വാ​ടി പൈ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജ​യ് മു​ണ്ട​ക്ക​ല്‍ -ആ​ര​തി എ​ന്നി​വ​രാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

മ​ക​ന്‍ ദ​ര്‍ശി​തിെൻറ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ഫി​റോ​സ് വി​ഡി​യോ ചെ​യ്തി​രു​ന്നു. ഇ​തി​ലൂ​ടെ 21 ല​ക്ഷം രൂ​പ മാ​ന​ന്ത​വാ​ടി ക​ന​റ ബാ​ങ്കി​ല്‍ ആ​രം​ഭി​ച്ച ജോ​യ​ൻ​റ് അ​ക്കൗ​ണ്ടി​ല്‍ വ​ന്നു. ഈ ​തു​ക​യി​ല്‍നി​ന്ന് കു​ട്ടി​യു​ടെ ചി​കി​ത്സ​ക്കാ​യി ഒ​മ്പ​ത​ര ല​ക്ഷം രൂ​പ ന​ല്‍കി. എ​ന്നാ​ല്‍, കു​ഞ്ഞിെൻറ ചി​കി​ത്സ പൂ​ര്‍ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്ത് ബാ​ക്കി തു​ക ഇ​വ​ര്‍ മ​റ്റ്​ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. അ​തേ​സ​മ​യം, ചി​കി​ത്സ സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ പ​റ​ഞ്ഞു.

രോ​ഗി​യാ​യ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​ല്ല​വ​രാ​യ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ 12 ല​ക്ഷം രൂ​പ ന​ൽ​കി. എ​ന്നി​ട്ടും ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും ഫി​റോ​സ് വ്യ​ക്ത​മാ​ക്കി.

ചാരിറ്റി വിവാദം: രണ്ടു പേര്‍ക്കെതിരെ കേസ്​

മാനന്തവാടി: എടവകയിൽ കുട്ടിയുടെ ചികിത്സാ ഫണ്ട് ഫിറോസ് കുന്നംപറമ്പിൽ തട്ടിയെടു​െത്തന്ന ആരോപണവുമായി രംഗത്തുവന്ന രണ്ടു പേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശി അബ്​ദുൽ ഹക്കീം പഴയന്നൂര്‍, കോഴിക്കോട് സ്വദേശി അബ്​ദുൽ സലീല്‍ എന്നിവർക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷ നിയമം 151 വകുപ്പ് പ്രകാരം കേസെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ​േഫസ്ബുക്ക് ലൈവില്‍ പ്രകോപനപരമായി പെരുമാറിയെന്നാരോപിച്ച് സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തിയാണ് അറസ്​റ്റ്​. ഇതിനിടയില്‍ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം മാനന്തവാടി പൊലീസ് ശനിയാഴ്ച ഫിറോസ് കുന്നുംപറമ്പിലിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ച് മൊഴിയെടുത്തു.

കഴിഞ്ഞ ദിവസം മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍വെച്ച് ഇരുവരും ചെയ്ത ഫേസ്​ബുക്ക് ലൈവിനെ തുടര്‍ന്ന് മഹല്ല് കമ്മിറ്റിയംഗങ്ങളും മുസ്​ലിം ലീഗ് പ്രവര്‍ത്തകരും ലോഡ്ജ്​ പരിസരത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലും സംഘവും ഇരുവരെയും സ്‌റ്റേഷനിലേക്ക് മാറ്റി. മഹല്ല് ഭാരവാഹികളോട് ക്ഷമാപണം നടത്തിയ ശേഷമാണ് പ്രശ്​നത്തിന്​ ശമനം വന്നത്. എന്നാല്‍, പിന്നീടും ആരോപണ പ്രത്യാരോപണങ്ങള്‍ വന്ന പശ്ചാത്തലത്തിലാണ് ശനിയാഴ്ച രാത്രി 10ഓടെ ഇരുവരെയും അറസ്​റ്റ്​ ചെയ്തത്​.

ഒരു മണിക്കൂർ നീണ്ട ലൈവില്‍ ഒരിടത്തുപോലും മഹല്ല് കമ്മിറ്റിയെ മോശപ്പെടുത്തിയിട്ടില്ലെന്നും ഫിറോസ് കുന്നുംപറമ്പിലി​‍െൻറ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഒരു സംഘം അക്രമാസക്തരായി വന്നതെന്നും ഹക്കീമും സലീലും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firoz Kunnamparambil
Next Story