Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിഖാബ്​ മാത്രമല്ല,...

നിഖാബ്​ മാത്രമല്ല, ജീൻസ്​, ലെഗിങ്​സ്​, മിനിസ്​കർട്ട്​ എന്നിവയും നിരോധിച്ചിട്ടുണ്ട്​- ഫസൽ ഗഫൂർ

text_fields
bookmark_border
നിഖാബ്​ മാത്രമല്ല, ജീൻസ്​, ലെഗിങ്​സ്​, മിനിസ്​കർട്ട്​ എന്നിവയും നിരോധിച്ചിട്ടുണ്ട്​- ഫസൽ ഗഫൂർ
cancel

കോഴിക്കോട്: എം.ഇ.എസി​​​െൻറ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മുഖാവരണമുള്ള വസ്​ത്രങ്ങൾ മാത്രമല്ല ജീൻസ്​, ലെഗിങ്​സ്​, മിനിസ്​കർട്ട്​ തുടങ്ങിയ വസ്​ത്രങ്ങളും നിരോധിച്ചിട്ടുണ്ടെന്ന്​ എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസൽ ഗഫൂർ. മുഖം മറക്കുന്ന തരത്തിലുള്ള വസ്​ത്രങ്ങൾ നിരോധിച്ചതിൽ​ വിവാദമാക്കാൻ ഒന്നുമില്ല. പൊതുസമൂഹത്തിന്​ സഭ്യമല്ലാത്ത വസ്​ത്രധാരണം സ്വീകരിക്കാൻ കഴിയില്ല.

നിഖാബ്​ മാത്രമല്ല ലെഗ്ഗിങ്സ്​, മിനിസ്​കർട്ട്​, ജീൻസ്​ എന്നിങ്ങനെയുള്ള വസ്​ത്രങ്ങളും എം.ഇ.എസി​​​െൻറ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരോധിച്ചിട്ടുണ്ട്​. വിദ്യാർഥികൾ അവരുടെ വസ്​ത്രധാരണത്തിൽ അച്ചടക്കം പാലിക്കണമെന്ന ഉദ്ദേശത്തോടെയാണ്​ ഇത്തരം നിർദേശങ്ങൾ നൽകിയിരിക്കുന്നതെന്നും ഓൺലൈൻ പോർട്ടലായ സ്​ക്രോളിന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികളുടെ അച്ചടക്കത്തിനായാണ്​ വസ്​ത്രധാരണ നിബന്ധനകൾ. ഏതു തരം വസ്​ത്രമാണ്​ സഭ്യമല്ലാത്തതെന്ന്​ പറയാൻ കഴിയില്ല. കേരളത്തിൽ സാരി പൊതുവെ മാന്യമായ വസ്​ത്രമാണ്​, എന്നാൽ സാരി മോശം രീതിയിൽ ധരിക്കുന്നവരും ഉണ്ട്​.
പെൺകുട്ടികൾക്ക്​ മാത്രമല്ല വസ്​ത്രധാരണ നിബന്ധനകൾ ഉള്ളത്​. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ആൺകുട്ടികൾക്കും വസ്​ത്രധാരണ ചട്ടമുണ്ട്​. മാന്യമായ വസ്​ത്രധാരണം എന്നാണ്​ പറയുന്നത്​. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും അരോചകമെന്ന്​ തോന്നാത്ത തരത്തിലുള്ള വസ്​ത്രങ്ങൾ ഉപയോഗിക്കണമെന്നാണ്​ ഉദ്ദേശിച്ചതെന്നും ഫസൽ ഗഫൂർ വ്യക്തമാക്കി.

മുഖാവരണം നിരോധിച്ച്​ സർക്കുലർ പുറപ്പെടുവിച്ച സംഭവത്തെ തുടർന്ന്​ തനിക്ക്​ നേരെ​ വധഭീഷണിയുണ്ടായെന്നും ഫസൽ ഗഫൂർ പറഞ്ഞു. ത​​​െൻറ പേരിൽ വ്യാജ ഫേസ്​ബുക്ക്​ പ്രൊഫൈ�5� നിർമിച്ചെന്നും ചൂണ്ടിക്കാട്ടി ഫസല്‍ ഗഫൂർ നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmesJeansniqabMuslim education bodyleggingsminiskirts
News Summary - Not just the niqab, Kerala’s Muslim education body has also banned jeans, leggings and miniskirts- Kerala news
Next Story