നെടുമ്പാശ്ശേരി: രാഷ്ട്രീയത്തിലേക്കോ സജീവമായി ചലച്ചിത്ര മേഖലയിലേക്കോ കടക്കാൻ ആഗ്രഹമില്ലെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. കൂടുതൽ പേർക്ക് തൊഴിൽ നൽകാനുതകുന്ന പദ്ധതികൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനവും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബോബി ഫാൻസ് ചാരിറ്റിയുടെ ഇരുന്നൂറോളം യൂനിറ്റുകൾ രൂപവത്കരിക്കും. ചാരിറ്റി പ്രവർത്തനത്തിന് സ്വയം സന്നദ്ധരാകുന്നവരിൽനിന്ന് ധനസഹായമുൾപ്പെടെ ശേഖരിക്കും.
തുക കൈകാര്യം ചെയ്യുന്നതിന് പൊലീസ് - റവന്യൂ ഉദ്യോഗസ്ഥരെയുൾപ്പെടുത്തി സുതാര്യ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.